ഒബാമയുടെ ഭരണമാണ് ഐസിസിനെ സൃഷ്ടിച്ചതെന്നു ട്രംപ്

റഷ്യയുടെ കയ്യില്‍ എനിക്കെതിരായ രേഖകളുണ്ടായിരുന്നുവെങ്കില്‍ അവര്‍ അത് പുറത്തുവിട്ടേനെ. പുട്ചിന്‍ തന്നെ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അത് അമേരിക്കയുടെ ഒരു മുതല്‍ക്കൂട്ടാണെന്നും അതൊരിക്കലും ബാധ്യതയല്ലെന്നും ട്രംപ്

ഒബാമയുടെ ഭരണമാണ് ഐസിസിനെ സൃഷ്ടിച്ചതെന്നു ട്രംപ്

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യരേഖകള്‍ ചോര്‍ത്തിയത് റഷ്യയായിരിക്കാം എന്ന് ഡോണള്‍ഡ് ട്രംപ്. തനിക്ക് നിരവധി സ്‌ത്രീകളുമായുള്ള ബന്ധം തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ റഷ്യയുടെ പക്കലുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത് തന്നെ തകര്‍ക്കാമെന്ന് ചിന്തയിലാണ്. എന്നാല്‍ റഷ്യ തന്നെ തനിക്കെതിരായ ആരോപണം നിഷേധിച്ചെന്നും ഇക്കാര്യത്തില്‍ പ്രസിഡന്‍റ് പുട്ചിനോട് ബഹുമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഐസിസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് അമേരിക്കയെ സഹായിക്കാനാവുമെന്നാണ് താന്‍ കരുതുന്നത്. പറഞ്ഞ ട്രംപ് ഒബാമയുടെ ഭരണമാണ് ഐസിസിനെ സൃഷ്ടിച്ചതെന്നും പരിഹസിച്ചു.


റഷ്യയുടെ കയ്യില്‍ എനിക്കെതിരായ രേഖകളുണ്ടായിരുന്നുവെങ്കില്‍ അവര്‍ അത് പുറത്തുവിട്ടേനെ. പുട്ചിന്‍ തന്നെ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അത് അമേരിക്കയുടെ ഒരു മുതല്‍ക്കൂട്ടാണെന്നും അതൊരിക്കലും ബാധ്യതയല്ലെന്നും ട്രംപ് പറ‍ഞ്ഞു.

മറ്റ് രാജ്യങ്ങളും അമേരിക്കയുടെ രഹസ്യരേഖകള്‍ ചോര്‍ത്തുന്നത്‌ പതിവാണ്. ശക്തമായ ഒരു നേതൃത്വം ഇല്ലാതിരുന്നതാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന ഏജന്‍സികള്‍ അവരുടെ നിലനില്‍പ്പിനെ തന്നെ ആശങ്കയിലക്കും എന്നും ട്രംപ് സൂചിപ്പിച്ചു.