മുസ്ലിം വിലക്കിനെ എതിർത്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി

മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കേർപ്പെടുത്തിയ പ്രവേശന വിലക്ക് നിയമാനുസൃതമല്ലെന്ന നിലപാടാണ് യേറ്റ്സ് സ്വീകരിച്ചത്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ട്രംപ് വിലക്കേർപ്പെടുത്തിയത്.

മുസ്ലിം വിലക്കിനെ എതിർത്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി

ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച ആക്ടിങ് അറ്റോർണി ജനറൽ സാലി യേറ്റ്‌സിനെ ട്രംപ് പുറത്താക്കി. ട്രംപിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നു നിലപാട് സ്വീകരിച്ചതാണ് പുറത്താക്കലിലേക്കു വഴിതെളിച്ചത്. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പുറത്താക്കലിനു പിന്നാലെ ഡാനാ ബോയന്റെയെ യേറ്റ്‌സിനു പകരമായി നിയമിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കേർപ്പെടുത്തിയ പ്രവേശന വിലക്ക് നിയമാനുസൃതമല്ലെന്ന നിലപാട് യേറ്റ്സ് സ്വീകരിച്ചത്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ട്രംപ് വിലക്കേർപ്പെടുത്തിയത്.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.  ട്രംപിന്റെ ഉത്തരവ് താത്കാലികമായി കോടതി സ്റ്റേ ചെയ്തെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. വിവാദ ഉത്തരവിനെതിരെ ലോക വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Read More >>