തോറ്റുതരുവാന്‍ ഉദ്ദേശമില്ല; അതിര്‍ത്തിയിലെ മതില്‍ വിഷയത്തില്‍ സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ്

ഇരു പ്രസിഡന്റുമാരും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്ന വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു നിന്നെങ്കിലും മതില്‍ വിഷയത്തില്‍ യാതൊരുപുരോഗതിയും ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായി പൊരുതി നില്‍ക്കുവാന്‍ തന്നെയാണ് മെക്‌സിക്കോ ലക്ഷ്യമിടുന്നതെന്നാണ് ഇക്കാര്യത്തില്‍ വ്യക്തമാകുന്നത്.

തോറ്റുതരുവാന്‍ ഉദ്ദേശമില്ല; അതിര്‍ത്തിയിലെ മതില്‍ വിഷയത്തില്‍ സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ്

അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തങ്ങളുടെ നിലപാടിലുറച്ചു മെക്‌സിക്കോ. വിഷയം ഉന്നതയിച്ച് ടെലഫോണില്‍ സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടു മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന.

ഇരു പ്രസിഡന്റുമാരും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്ന വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു നിന്നെങ്കിലും മതില്‍ വിഷയത്തില്‍ യാതൊരുപുരോഗതിയും ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായി പൊരുതി നില്‍ക്കുവാന്‍ തന്നെയാണ് മെക്‌സിക്കോ ലക്ഷ്യമിടുന്നതെന്നാണ് ഇക്കാര്യത്തില്‍ വ്യക്തമാകുന്നത്.

പ്രസ്തുത വിഷയം സംബന്ധിച്ച് ഇനി പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടെന്ന് ഇരു നേതാക്കളും തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മതില്‍ പണിയുന്നതിനോടും അതിനുള്ള പണം മെക്‌സിക്കോ മുടക്കണമെന്ന ആവശ്യത്തോടും ട്രംപിനോട് മെകിസ്‌ക്കന്‍ പ്രസിഡന്റ് വിയോജിപ്പു രേഖപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ മതില്‍ നിര്‍മാണെത്തെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവില്‍ അദ്ദേഹം ഒപ്പു വച്ചതോടെയാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനെ എതിര്‍ത്ത മെക്‌സിക്കന്‍ പ്രസിഡന്റ് മുന്‍കൂട്ടി നിശ്ചയിച്ച തന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു.

Read More >>