ഡോണാള്‍ഡ് ട്രംപ് ഇനി അമേരിക്കയുടെ 'മിസ്റ്റര്‍ പ്രസിഡന്റ്‌'

ഇസ്ലാമിക്‌ തീവ്രവാദം ഭൂമിയില്‍ നിന്നും തന്നെ തുടച്ചുനീക്കും. ഇവിടെ മുന്‍ധാരണകള്‍ക്ക് അടിസ്ഥാനമില്ല. ബൈബിള്‍ പറയുന്നു-" ഇതാ സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരം എന്ന്" അതേ, നമ്മള്‍ അമേരിക്കന്‍ ജനത ഒത്തൊരുമിച്ചു നിന്നും അമേരിക്കയെ അതിന്റെ പ്രതാപത്തിലേക്ക് മടക്കികൊണ്ടു വരും എന്നും അമേരിക്കന്‍ പ്രസിഡന്റ്‌

ഡോണാള്‍ഡ് ട്രംപ് ഇനി അമേരിക്കയുടെ

അമേരിക്കയുടെ 45 മത് പ്രസിഡന്റ്റായി ഡോണാള്‍ഡ് ട്രംപ് ചുമതലയേറ്റു. 'മേക്ക് അമേരിക്ക ഗ്രേറ്റ്‌ എഗൈന്‍' മുദ്രാവാക്യങ്ങള്‍ മുഴക്കി ഏകദേശം പത്ത് ലക്ഷത്തോളം റിപബ്ലിക് അനുഭാവികള്‍ കാപ്പിറ്റോള്‍ ഹില്ലിലും സമീപപ്രദേശത്തും തടിച്ചു കൂടിയിരുന്നു.

ആദ്യം സത്യാപ്രതിജ്ഞയെടുത്ത വൈസ് പ്രസിഡന്റ്‌ മൈക്ക് പെന്‍സിന് ശേഷമാണ് ട്രംപ് ഔദ്യോഗികമായി സ്ഥാനമേറ്റത്. ചീഫ് ജസ്റ്റിസ്‌ ജോണ്‍ റോബര്‍ട്ട്‌സ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.


അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ പ്രസിഡന്റ്‌ എന്ന ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍ നീണ്ട കയ്യടിയോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.

എന്നാല്‍ ട്രംപ് അധികാരമേല്‍ക്കുന്നതില്‍ വ്യാപകമായ പ്രതിഷേധസമരങ്ങളും രാജ്യം കണ്ടു. ക്യാപിറ്റോളിലേക്കുള്ള വഴിയിലും പ്രതിഷേധക്കാര്‍ തടിച്ചു കൂടിയെങ്കിലും കനത്ത സുരക്ഷാസംവിധാനത്തില്‍ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ സുഗമമായി നടന്നു.

ന്യുയോര്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് തിമോത്തിയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു ആശംസകളും പ്രാര്‍ത്ഥനയും നടന്നു അമേരിക്കയുടെ മുന്‍പ്രസിഡന്റ്റുമാരായ ജോർജ് ഡബ്ല്യൂ ബുഷ്, ബിൽ ക്ലിന്റൻ, ബറാക്ക് ഒബാമ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന വ്യക്തിയാണു 70 കാരനായ ട്രംപ്. റൊണാൾഡ് റെയ്‌ഗൻ അധികാരമേൽക്കുമ്പോൾ 69 അധികാരമേൽക്കുമ്പോൾ 69 വയസ്സായിരുന്നു. അമേരിക്കയുടെ ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായ വ്യക്തിയും ട്രംപാണ്.

"ഈ തീയതി ഇനി അമേരിക്കന്‍ ജനത ഇനി എന്നും ഓര്‍ത്തിരിക്കും...അവര്‍ അധികാരത്തില്‍ തിരിച്ചെത്തിയ ദിവസമാണ് ഇന്ന്." ചുമതലയേറ്റതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.

ജനങ്ങളാണ് ഈ രാജ്യത്തിന്റെ ശക്തി. അവര്‍ക്ക് തങ്ങളുടെ രാജ്യം തിരിച്ചു കിട്ടി. ഇനി മുന്നോട്ടുള്ള പ്രയാണമാണ്. ഒരൊറ്റ ലക്ഷ്യം- അമേരിക്ക ഫസ്റ്റ്...അമേരിക്ക ഫസ്റ്റ്..അമേരിക്ക ഫസ്റ്റ്! നമ്മളുടെ ജോലി തട്ടിയെടുക്കുന്നവരെ, നമ്മുടെ അതിര്‍ത്തികളെ സ്വന്തമാക്കിയവരെ, നമ്മുടെ സമ്പത്ത് അനുഭവിക്കുന്നവരെ ..ഇവരില്‍ നിന്നെല്ലാം നമ്മുടെ രാജ്യം തിരിച്ചു പിടിക്കണം. നമ്മള്‍ സ്വപ്നങ്ങളെ നേടും.


ഇസ്ലാമിക്‌ തീവ്രവാദം ഭൂമിയില്‍ നിന്നും തന്നെ തുടച്ചുനീക്കും. ഇവിടെ മുന്‍ധാരണകള്‍ക്ക് അടിസ്ഥാനമില്ല.  ബൈബിള്‍ പറയുന്നു-" ഇതാ സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരം എന്ന്" അതേ, നമ്മള്‍ അമേരിക്കന്‍ ജനത ഒത്തൊരുമിച്ചു നിന്നും അമേരിക്കയെ അതിന്റെ പ്രതാപത്തിലേക്ക് മടക്കികൊണ്ടു വരും.

'മേക്ക് അമേരിക്ക ഗ്രേറ്റ്‌ എഗൈന്‍' എന്ന് ആഹ്വാനത്തോടെ പ്രസിഡന്റ്‌ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Read More >>