ട്രംപിന്റെ മുസ്ലിം വിരുദ്ധ നയം; ജീവനക്കാരെ ഗൂഗിൾ തിരികെ വിളിച്ചു

സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്കാണ് യുഎസ് വിസ നൽകുന്നത് നിർത്തിവെച്ചത്. ട്രംപിന്റെ നയത്തിനെതിരെ ലോക വ്യാപകമായി കനത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

ട്രംപിന്റെ മുസ്ലിം വിരുദ്ധ നയം; ജീവനക്കാരെ ഗൂഗിൾ തിരികെ വിളിച്ചു

വാഷിങ്ടൺ: ട്രംപിന്റെ മുസ്ലിം വിരുദ്ധ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. യുഎൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാഷ്ട്രങ്ങൾക്കൊപ്പം ഗൂഗിൾ, ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളും ഇതിനോടകം കടുത്ത ആശങ്ക അറിയിച്ചു. സിറിയ അടക്കമുള്ള ഏഴ് രാജ്യങ്ങളിലെ അഭയാർത്ഥികൾ യുഎസിൽ പ്രവേശിക്കുന്നത് വിലക്കിയെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്കാണ് യുഎസ് വിസ നൽകുന്നത് നിർത്തിവെച്ചത്. ട്രംപ് ഉത്തരവിറക്കിയതിനു പിന്നാലെ മധ്യപൂർവ്വ ദേശത്തുനിന്നുള്ള യാത്രക്കാരെ അമേരിക്കയുടെ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞ് തിരികെയയച്ചു.


ഉത്തരവിനെതുടർന്ന് ഈ രാജ്യങ്ങളിലുള്ളവരോട് ഉടൻ മടങ്ങിയെത്താൻ ഗൂഗിൾ നിർദ്ദേശിച്ചു. എഴ് രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള വിലക്ക് ഗൂഗിളിന്റെ 187 ജീവനക്കാരെ ബാധിക്കുമെന്ന് യുന്ദർ പിച്ചെ പറഞ്ഞു. ട്രംപിന്റെ നയം പ്രതിഭകൾ അമേരിക്കയിലെത്തുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്ക സക്കർബർഗ് എന്നിവരടക്കമുള്ളവർ ട്രംപിന്റെ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Story by