ക്രിസ്ത്യന്‍ സമാന്തരകോടതികള്‍ അനുവദിക്കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്നു സുപ്രീംകോടതി

ക്രൈസ്തവ സഭാകോടതികൾ നടത്തുന്ന വിവാഹ മോചനം സാധുവായി അംഗീകരിക്കണം എന്ന കർണാടക കാത്തലിക്‌ അസോസിയേഷൻ മുൻ അദ്ധ്യക്ഷൻ ക്ലാരൻസ്‌ പയസ്‌ സമർപ്പിച്ച ഹർജിയിന്മേലായിരുന്നു ഈ നിരീക്ഷണം.

ക്രിസ്ത്യന്‍ സമാന്തരകോടതികള്‍ അനുവദിക്കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്നു സുപ്രീംകോടതി

ക്രിസ്ത്യൻ സഭകൾക്കു കീഴിലുള്ള സമാന്തരകോടതികൾ അനുവദിക്കുന്ന വിവാഹമോചനത്തിനു നിയമസാധുത നൽകാനാവില്ലെന്നു സുപ്രീം കോടതി.

രാജ്യത്തു വിവാഹമോചന ആക്ട്‌ നിലവിലുള്ളതിനാൽ മറ്റു വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവാഹമോചനങ്ങൾക്കു നിയമസാധുത നല്‍കാന്‍ കഴിയില്ല.

ക്രൈസ്തവ സഭാകോടതികൾ നടത്തുന്ന വിവാഹ മോചനം നിയമവിധേയമാക്കണം എന്ന കർണാടക കാത്തലിക്‌ അസോസിയേഷൻ മുൻ അദ്ധ്യക്ഷൻ ക്ലാരൻസ്‌ പയസ്‌ സമർപ്പിച്ച ഹർജിയിന്മേലായിരുന്നു ഈ നിരീക്ഷണം. ഹര്‍ജി പിന്നീടു സുപ്രീം കോടതി തള്ളി.

ചീഫ് ജസ്റ്റിസ്‌ ജെ എസ്‌ ഖഹാർ, ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡന്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പറഞ്ഞത്‌.

മുത്തലാഖ്‌ നിയമം ഉപയോഗിച്ചു മുസ്ലിംകൾ വിവാഹമോചനം നേടുമ്പോൾ സഭാ കോടതികളുടെ നടപടികൾ നിയമപരമല്ലെന്നു വിധിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.

Read More >>