തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും ആദരവു പുലര്‍ത്തണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം

കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ദേശീയ ഗാനത്തെ ആദരിക്കേണ്ടവിധവും മര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കേള്‍വിക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുംവിധം സ്‌ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണു ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നത്.

തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും ആദരവു പുലര്‍ത്തണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം

തിയേറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും ആദരവ് പുലര്‍ത്തണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിക്കാര്‍ അവര്‍ക്കു സാധ്യമായപോലെ ശരീരചലനം നിയന്ത്രിച്ചു ദേശീയഗാനത്തോട് ആദരവു പുലര്‍ത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

തിയേറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ ഭിന്നശേഷിക്കാരായും ദേശീയഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണം. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയുന്ന എല്ലാവരും നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ദേശീയ ഗാനത്തെ ആദരിക്കേണ്ടവിധവും മര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കേള്‍വിക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുംവിധം സ്‌ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണു ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നത്.


പൂര്‍ണമായും ബുദ്ധിവൈകല്യമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും എന്നാല്‍, അല്‍പ്പമെങ്കിലും ബുദ്ധിവികാസമുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എഴുന്നേറ്റ് നില്‍ക്കാന്‍ വേണ്ട പരിശീലനം നല്‍കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുണ്ട്. പുറമേ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയത്താവരായിരിക്കും മാനസിക പ്രശ്‌നങ്ങളുള്ളവര്‍. അതുകൊണ്ടുതന്നെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തിയേറ്റര്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

Read More >>