ധോണി ക്യാപ്റ്റന്‍സി സ്വയം ഒഴിഞ്ഞതല്ല; രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വെളിപ്പെടുത്തല്‍

ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ 'ഉചിതമായ സമയത്തെടുത്ത യുക്തമായ തീരുമാനം' എന്നായിരുന്നു പ്രസാദിന്‍റെ പ്രതികരണം.ടെസ്റ്റ്‌ മാച്ചില്‍ ഉള്‍പ്പടെ വിരാട് കോഹ്ലി മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ച വച്ചിട്ടുണ്ട് എന്ന് ധോണിക്ക് അറിയാം എന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തിരുന്നു.

ധോണി ക്യാപ്റ്റന്‍സി സ്വയം ഒഴിഞ്ഞതല്ല; രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ധോണി സ്വമനസ്സാലെ ഒഴിഞ്ഞതല്ല എന്നും ബിസിസിഐയുടെ സമ്മര്‍ദ്ദമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി ക്യാപ്റ്റന്‍സി ഒഴിയാന്‍ തീരുമാനിച്ചു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്‌ അറിയിച്ചത്.

എന്നാല്‍ ഈ തീരുമാനം ധോണി സ്വയം എടുത്തതല്ല, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദിന്‍റെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

രഞ്ജിട്രോഫി സെമി-ഫൈനല്‍ നടക്കുന്ന നാഗ്പൂരില്‍ വച്ചു പ്രസാദ് ധോണിയുമായി സ്വകാര്യകൂടികാഴ്ച നടത്തിയിരുന്നു.
ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ 'ഉചിതമായ സമയത്തെടുത്ത യുക്തമായ തീരുമാനം' എന്നായിരുന്നു പ്രസാദിന്‍റെ പ്രതികരണം.

ടെസ്റ്റ്‌ മാച്ചില്‍ ഉള്‍പ്പടെ വിരാട് കോഹ്ലി മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ച വച്ചിട്ടുണ്ട് എന്ന് ധോണിക്ക് അറിയാം എന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തിരുന്നു.

ബിസിസിഐയുടെ മുന്‍ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസനുമായി ധോണിക്ക് വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ധോണിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടും എന്ന സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ അന്ന് രക്ഷകനായത് ശ്രീനിവാസനായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയ്ക്കു കൈമാറുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019ല്‍ നടക്കുന്ന വേള്‍ഡ് കപ്പ്‌ മുന്നില്‍ കണ്ടുക്കൊണ്ടുള്ള നീക്കത്തിനുള്ള ആരംഭം കൂടിയായിരുന്നു ഇത്. ധോണിക്ക് അപ്പോള്‍ 39 വയസ്സായിരിക്കും. അമ്പത് ഓവറുകള്‍ ഉള്ള മാച്ച് നയിക്കാന്‍ കൂടുതല്‍ ചെറുപ്പമുള്ളവരായിരിക്കും ഉചിതം എന്ന തീരുമാനവും ബിസിസിഐ കൈക്കൊണ്ടാതായിട്ടാണ് സൂചന.

ധോണി മുഖ്യ ഉപദേഷ്ടാവായ ജാര്‍ഖണ്ഡും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനല്‍ നടക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഇദ്ദേഹവുമായി ബിസിസിഐ ചര്‍ച്ച ചെയ്തെന്നും ഇതാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും സൂചനയുള്ളത്.

Read More >>