മഹേന്ദ്രസിംഗ് ധോണി ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

35 വയസുകാരനായ ധോണി ഇതുവരെ 283 ഏകദിന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .ഇതിൽ 199 മാച്ചുകൾക്ക് ധോണിയായിരുന്നു ക്യാപ്റ്റൻ.

മഹേന്ദ്രസിംഗ് ധോണി ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

മഹേന്ദ്രസിംഗ് ധോണി ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻസി അപ്രതീക്ഷിതമായി മുന്‍പ് ഒഴിഞ്ഞതു പോലെയായിരുന്നു ധോണി ഇപ്പോള്‍ ഏകദിന ടീമിന്റെ നായകസ്ഥാനവും ഒഴിഞ്ഞത്.

ജൂണിൽ യു.കെയില്‍ വച്ച് നടക്കുന്ന ഐസിഐസിഐ ചാമ്പ്യൻസ് ട്രോഫി മൽസരത്തിന് ധോണി ഇന്ത്യൻ ടീമിനെ നയിക്കും എന്ന പ്രതീക്ഷ നിലനിൽക്കവെയാണ് അപ്രതീക്ഷിതമായ ഈ നീക്കം.

ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വാർത്ത ബിസിസിഐയാണ് അറിയിച്ചത്. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന 20-20, ഏക ദിന മത്സരങ്ങളുടെ ടീം സെലക്ഷനിൽ ധോണി പങ്കെടുക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു.35 വയസുകാരനായ ധോണി ഇതുവരെ 283 ഏകദിന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .ഇതിൽ 199 മാച്ചുകൾക്ക് ധോണിയായിരുന്നു ക്യാപ്റ്റൻ.

റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവർക്ക് ശേഷം ഏറ്റവുമധികം ഏകദിനം കളിച്ച ക്രിക്കറ്റ് താരം ധോണിയാണ്

Read More >>