കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണം; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഡിജിപി

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 100 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപെടുന്നത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 60 മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കണം. ഇതുവഴി സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണം; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഡിജിപി

കേസുകളിലെ ഇടപെടല്‍ സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഡിജിപി. കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണമെന്നു ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം മേലുദ്യോഗസ്ഥന്മാര്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 100 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപെടുന്നത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 60 മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കണം. ഇതുവഴി സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്കും നിര്‍ദേശമുണ്ട്. പല കേസുകളിലും കുറ്റപത്രം
വൈകിയതിനെ തുടര്‍ന്ന് പൊലീസിനെതിരെ കോടതികളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണു ഡിജിപിയുടെ പ്രത്യേക സര്‍ക്കുലര്‍.

Read More >>