പത്തു ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടോ? നികുതിവകുപ്പു പിടിക്കും

നോട്ടു നിരോധനത്തിനു ശേഷം ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിനു മുകളിൽ നിക്ഷേപിച്ചവർ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുമെന്നു നികുതി വകുപ്പ്.

പത്തു ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടോ? നികുതിവകുപ്പു പിടിക്കും

നോട്ട് നിരോധനത്തിനു ശേഷം, അതായത് നവംബർ 8 നു ശേഷം അക്കൗണ്ടിൽ 10 ലക്ഷത്തിനു മുകളിൽ പണം നിക്ഷേപിച്ചവർ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുമെന്നു നികുതിവകുപ്പ്.

നവംബർ 8 നു ശേഷം ഏതാണ്ട് ഒന്നര ലക്ഷം ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിനു മുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതിവകുപ്പു രൂപം നൽകിയിട്ടുള്ള പുതിയ ഇ-പ്ലാറ്റ്ഫോം ഉപയോഗിച്ചാകും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ട അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെടുക. “പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനു കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ അക്കൗണ്ട് ഉടമ രേഖകൾ സമർപ്പിക്കേണ്ടതായി വരും. കൂടുതൽ വിവരങ്ങൾ ഓൺ‌ലൈൻ ആയി അപ്‌ലോഡ് ചെയ്യാവുന്നതാണ്. സുതാര്യത ഉറപ്പു വരുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം,” മുതിർന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നികുതിവകുപ്പ് കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിൽ 1100 കേസുകളിലായി ഏതാണ്ട് 600 കോടി രൂപ പിടിച്ചെടുത്തിരുന്നു. അതിൽ 150 കോടി രൂപ പുതിയ നോട്ടുകളായിരുന്നു. പുതിയ സ്കീം പ്രകാരം ഒരു ലക്ഷം കോടി രൂപ വെളിപ്പെടുമെന്നു നികുതി വകുപ്പ് പ്രതീക്ഷിക്കുന്നു.

Story by
Read More >>