നോട്ട് പിന്‍വലിച്ച നടപടി സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യമുണ്ടാക്കും എന്ന് രാഷ്ട്രപതി

ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ ഈ അപായസൂചന.

നോട്ട് പിന്‍വലിച്ച നടപടി സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യമുണ്ടാക്കും എന്ന് രാഷ്ട്രപതി

നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ താത്കാലികമായ മാന്ദ്യം സൃഷ്ടിക്കാമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതി ഈ അപായസൂചന നല്‍കിയത്.

“നോട്ട് പിന്‍വലിച്ച നടപടി കള്ളപ്പണത്തെ ഇല്ലാതാക്കുന്നതിനും അഴിമതിയെ ചെറുക്കുന്നതിനും സഹായിക്കും എങ്കിലും, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ താത്കാലികമായ മാന്ദ്യത്തിന് അത് കാരണമാകും.

ഇത് ബാധിക്കുക പാവപ്പെട്ടവനെയും സാധാരണക്കാരനേയുമായിരിക്കും. അതിനാല്‍ അവര്‍ക്കുണ്ടായ ഉണ്ടായിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് കൂടുതല്‍ ജാഗ്രത വേണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിച്ച നടപടി കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന് മാത്രമായിരുന്നു രാഷ്ട്രപതി ഇതുവരെ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നത്.

Read More >>