നോട്ട് നിരോധനം രാഷ്ട്രീയത്തിൽ ജാതിയുടെ സ്വാധീനം കുറയ്ക്കുമെന്ന് രാം വിലാസ് പാസ്വാൻ

ഉത്തർ പ്രദേശിൽ ബിജെപി വളരെ ശക്തമാണെന്നും അവിടെ നരേന്ദ്ര മോദി സർക്കാരിനുള്ള സ്വാധീനം വർദ്ധിക്കുകയാണെന്നും രാം വിലാസ് പാസ്വാൻ പറഞ്ഞു.

നോട്ട് നിരോധനം രാഷ്ട്രീയത്തിൽ ജാതിയുടെ സ്വാധീനം കുറയ്ക്കുമെന്ന് രാം വിലാസ് പാസ്വാൻ

നോട്ട് നിരോധനം രാഷ്ട്രീയത്തിൽ ജാതിയുടെ സ്വാധീനം കുറയ്ക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ. ദ ഇക്കണോമിക് ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വരാനിരിക്കുന്ന യൂപി തിരഞ്ഞെടുപ്പിനെ മുൻ നിർത്തി നോട്ട് നിരോധനത്തിന്റെ പുകഴ്ത്തിയത്.

നോട്ട് നിരോധനം കാരണം ബീഹാറിൽ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് 50, 100 നോട്ടുകൾ തന്നെ വലുതാണെന്നും നോട്ട് നിരോധനത്തിനു ശേഷം അവർ ചിലവുകൾ കുറച്ച് പണം സമ്പാദിക്കാൻ തുടങ്ങിയെന്നും പാസ്വാൻ അഭിപ്രായപ്പെട്ടു.


പണക്കാരും ദരിദ്രരും തമ്മിൽ വലിയ അസമത്വമുണ്ട്. ജനങ്ങൾക്ക് അവരുടെ ദാരിദ്ര്യം കാരണമല്ല, മറ്റുള്ളവരുടെ സമ്പത്ത് കാണുമ്പോഴാണ് അസ്വസ്ഥതയുണ്ടാകുന്നത്. അമിതമായി പണം സമ്പാദിച്ചവരെ കുടുക്കുന്നത് കാരണം പ്രധാനമന്ത്രിയുടെ നടപടികളെ പാവപ്പെട്ടവർ വരവേൽക്കുന്നു. പണക്കാരുടെ പ്രതികരണം വരാത്തത് അവരുടെ കൈയ്യിൽ കള്ളപ്പണം ഉണ്ടായിരിക്കുന്നതു കൊണ്ടായിരിക്കാം എന്നും പാസ്വാൻ പറഞ്ഞു.

വരാനിരിക്കുന്ന യു പി തിരഞ്ഞെടുപ്പിൽ ജാതിയ്ക്ക് കഴിഞ്ഞ വർഷങ്ങളിലെ 90% നെ അപേക്ഷിച്ച് ഇത്തവണ 10% മുതൽ 15% വരെയേ സ്വാധീനമുണ്ടാകൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More >>