മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ചോദിച്ചാല്‍പോലും മറുപടിയില്ല; ഡല്‍ഹി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥയ്ക്കു 25000 രൂപ പിഴ

വിവരാവകാശ പ്രകാരം നല്‍കിയ മറുപടി നിഷേധിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിക്കാണു പിഴ ചുമത്തിയത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ശ്രീധര്‍ ആചാര്യുലുവിന്റേതാണു നടപടി. വിവരാവകാശ അപേക്ഷ നിഷേധിച്ച ഉദ്യോഗസ്ഥയുടെ നടപടി വിഡ്ഢിത്തവും സൂക്ഷ്മതക്കുറവുമാണെന്നു അദ്ദേഹം തുറന്നടിച്ചു.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ചോദിച്ചാല്‍പോലും മറുപടിയില്ല; ഡല്‍ഹി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥയ്ക്കു 25000 രൂപ പിഴ

ന്യഡല്‍ഹി: നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നല്‍കാത്ത ഡല്‍ഹി ഡല്‍ഹി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥയ്ക്കു 25,000 രൂപ പിഴ. വിവരാവകാശ പ്രകാരം നല്‍കിയ മറുപടി നിഷേധിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിക്കാണു പിഴ ചുമത്തിയത്.

ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ശ്രീധര്‍ ആചാര്യുലുവിന്റേതാണു നടപടി. ഉദ്യോഗസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണു വിവരാവകാശ കമ്മീഷണര്‍ നടത്തിയത്. വിവരാവകാശ അപേക്ഷ നിഷേധിച്ച ഉദ്യോഗസ്ഥയുടെ നടപടി വിഡ്ഢിത്തവും സൂക്ഷ്മതക്കുറവുമാണെന്നു അദ്ദേഹം തുറന്നടിച്ചു. ഡല്‍ഹിയിലെ അഭിഭാഷകനായ മുഹമ്മദ് ഇര്‍ഷാദാണു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.


എന്നാല്‍ ഇതിനു ഉദ്യോഗസ്ഥ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പരാതിയുമായി ഇര്‍ഷാദ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇര്‍ഷാദിന്റെ ഹരജി തീര്‍പ്പാക്കിയാണു വിവരകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ തുകയായി 25,000 രൂപ മീനാക്ഷിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പോസ്റ്റല്‍ ഓര്‍ഡറായി അപേക്ഷയുടെ ഫീസ് അടക്കുന്നത് യൂണിവേഴ്‌സിറ്റി ചട്ടത്തില്‍ ഇല്ലാത്ത കാര്യമാണെന്നു പറഞ്ഞാണ് മീനാക്ഷി വിവരാവകാശം തള്ളിയത്. അപേക്ഷ നിരസിച്ചതിനു പിന്നില്‍ യാതൊരു വിധ്വേഷവും ഇല്ലായിരുന്നെന്നും യൂണിവേഴ്‌സിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ചാണു താന്‍ പ്രവര്‍ത്തിച്ചതെന്നുമായിരുന്നു അവരുടെ വാദം.

എന്നാല്‍, മീനാക്ഷിയുടെ വാദത്തില്‍ കഴമ്പില്ലെന്നു പറഞ്ഞ കമ്മീഷന്‍ ആര്‍ടിഐ അപേക്ഷ നല്‍കുമ്പോള്‍ ഫീസ് ഏതുരീതിയില്‍ നല്‍കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നും വ്യക്തമാക്കി.

Read More >>