പന്ത്രണ്ട് വര്‍ഷത്തിനിടെ 500 കുട്ടികളെ പീഡിപ്പിച്ചയാള്‍ പിടിയില്‍; കുടുങ്ങിയത് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍

12 വര്‍ഷത്തിനുള്ളില്‍ 2500 കുട്ടികള്‍ക്ക് നേരെ ബലാത്സംഗത്തിന് ശ്രമം നടത്തിയെന്ന് സുനില്‍ റസ്‌തോഗി പൊലീസിനോട് പറഞ്ഞു. ഡല്‍ഹിയിലെ കൊണ്ട്‌ലിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം മൂന്ന് വര്‍ഷത്തെ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്.

പന്ത്രണ്ട് വര്‍ഷത്തിനിടെ 500 കുട്ടികളെ പീഡിപ്പിച്ചയാള്‍ പിടിയില്‍; കുടുങ്ങിയത് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍

12 വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ ബലാത്സംഗം ചെയ്തയാൾ പൊലീസിന്റെ പിടിയിലായി. മൂന്നു വര്‍ഷത്തെ അന്വേഷണത്തിലൊടുവിലാണ് കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‌ലിയില്‍ നിന്ന് സുനില്‍ റസ്‌തോഗി എന്ന മുപ്പത്തിയെട്ടുകാരനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിനിടെ 2500 കുട്ടികള്‍ക്കെതിരെ ബലാത്സംഗ ശ്രമം നടത്തിയെന്നും ഇയാള്‍ വെളിപ്പെടുത്തി.

2006 ല്‍ ബാലപീഡനത്തിന് ആറ് മാസം തടവ്ശിക്ഷ അനുഭവിച്ചിരുന്ന റസ്‌തോഗി 1990 മുതല്‍ ഡല്‍ഹിയിലാണ് താമസം. ഡല്‍ഹി, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ യു പി എന്നിവിടങ്ങളിലാണ് റസ്‌തോഗിയുടെ ഇരകള്‍ അധികവും. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന പെണ്‍കുട്ടികളെയാണ് സുനില്‍ റസ്‌തോഗി ലക്ഷ്യം വെച്ചത്. പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് റസ്‌തോഗി കുട്ടികളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയാണ് പതിവ്.


പൊലീസിന്റെ ചോദ്യം ചെയ്യലില്‍ 2004 മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. മയൂര്‍ വിഹാറില്‍ സ്വന്തമായി തയ്യല്‍കട തുടങ്ങിയ ഇയാള്‍ പിന്നീട് വസ്തുക്കച്ചവടത്തിലേക്ക് മാറുകയായിരുന്നു. 2006 ല്‍ രുദ്രാപൂരിലെ ഫാമില്‍ ജിവനക്കാരിയെ പീഡിപ്പിച്ചതിന് ആറുമാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ കുടുംബത്തെ നുാട്ടുകാര്‍ അവിടെ നിന്നും ഓടിച്ചുവിടുകയായിരുന്നു.

പ്രതിരോധിക്കുന്ന പെണ്‍കുട്ടികളെ ആദ്യം വിട്ടയ്ക്കുകയും പിന്നീട് ഇവരെ വിളിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് വിളിച്ചുവരുത്തുകയാണ് ഇയാള്‍ ചെയ്യുന്നത്. നിരവധി കേസുകളില്‍ തുമ്പ് കണ്ടെത്താനാകാതെ വിഷമിച്ച പൊലീസ് ലൈംഗിക അച്ചടക്കം ഇല്ലാത്തയാളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലാക്കുകയായിരുന്നു.കുറ്റകൃത്യങ്ങള്‍ പുറത്ത് വരാത്ത സാഹചര്യത്തില്‍ പൊലീസ് ഇയാളെ പിടികൂടാന്‍ പ്രത്യേ സംഘത്തിന് രൂപം നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്നു പത്ത് വയസുകാരിയെ ഇയാള്‍ കയറിപിടിക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കുട്ടി നല്‍കിയ വിവരങ്ങളാണ് ഇയാളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. ഈ മാസം 12ന് ന്യൂ അശേക നഗറില്‍ നിന്നും സമാനഗതിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച രണ്ട് കേസുകല്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read More >>