പുതിയ മമ്മൂട്ടി ചിത്രത്തില്‍ ദീപ്തി സതി നായിക

ദീപ്തി സതിയും ആശാ ശരത്തും ചിത്രത്തില്‍ എറണാകുളം സ്വദേശികളായിട്ടുള്ള അധ്യാപികമാരുടെ വേഷത്തിലാണ് അഭിയിക്കുക

പുതിയ മമ്മൂട്ടി ചിത്രത്തില്‍ ദീപ്തി സതി നായിക

സെവന്‍ത് ഡേ സംവിധായകന്‍ ശ്യംധറിന്റെ മമ്മൂട്ടിയെ ചിത്രം പുരോഗമിക്കുന്നു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ചിത്രമാണിത്.  ഇടുക്കിക്കാരന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അധ്യാപകരും കുട്ടികളും തമ്മിലുള്ള രസകരമായ സന്ദര്‍ങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നീന എന്ന ചിത്രത്തിലെ നായിക ദീപ്തി സതിയും ആശാ ശരത്തും ചിത്രത്തില്‍ എറണാകുളം സ്വദേശികളായിട്ടുള്ള അധ്യാപികമാരുടെ വേഷത്തിലാണ് അഭിയിക്കുക.

നീനക്ക് ശേഷം തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയായിരിക്കും ദീപ്തി അവതരിപ്പിക്കുക എന്ന് സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടിയോടപ്പം വേഷമിടാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷത്തിലാണ് ദീപ്തി. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സോഹന്‍ സാനുലാല്‍ എന്നിവരും വേഷമിടുന്നു. എറണാകുളത്തും ഇടുക്കിയിലുമാണ് ചിത്രീകരണം നടക്കുക എന്ന് സംവിധായകന്‍  പറഞ്ഞു.