മാമോഗ്രാഫിയില്‍ ലഭിക്കുന്ന എല്ലാ റിസള്‍ട്ടും അപകടമല്ല

സ്തനാര്‍ബുദ ലക്ഷണമൊന്നുമില്ലാത്തവരില്‍ മുന്‍കൂര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്ന പരിശോധനയില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തുന്നത് ഭീതി പരത്തുമെന്ന് മാത്രമല്ല, ഹാനികരമല്ലാത്ത ഇത്തരം മുഴകള്‍ ചികിത്സിച്ചു ഭേദമാക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും. തത്വത്തില്‍ രോഗമില്ലാത്ത ഒരാള്‍ക്ക്‌ അടിയന്തര ചികിത്സ നല്‍കുന്നത് പോലെയാണിത്'

മാമോഗ്രാഫിയില്‍ ലഭിക്കുന്ന എല്ലാ റിസള്‍ട്ടും അപകടമല്ല

സ്തനാർബുദ സാധ്യത മുൻകൂട്ടിയറിയാൻ സഹായിക്കുന്ന എക്സ് റേ പരിശോധനയാണു മാമോഗ്രാം അഥവാ മാമോഗ്രഫി. 25 വയസ്സിനും 40 വയസ്സിനുമിടയ്ക്കുള്ള സ്ത്രീകള്‍ മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണമെന്നാണ് ബോധവല്‍ക്കരണത്തിലൂടെ സന്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ പുതിയതായി നടത്തിയ ഒരു പഠനത്തില്‍ ഇതിനനുകൂലമല്ലാത്ത വിവരങ്ങളാണ് പുറത്തുവരുന്നത്. മാമോഗ്രാഫിയിലൂടെ കണ്ടെത്തുന്ന 1/3 അസ്വാഭാവികതകളും ശരീരത്തിന് ഹാനികരമല്ലാത്തവയായിരുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ ഇവയ്ക്കും രോഗചികിത്സ തേടുകയുണ്ടായി പോലും.


സ്തനാര്‍ബുദ ലക്ഷണമൊന്നുമില്ലാത്തവരില്‍ മുന്‍കൂര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്ന പരിശോധനയില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തുന്നത് ഭീതി പരത്തുമെന്ന് മാത്രമല്ല, ഹാനികരമല്ലാത്ത ഇത്തരം മുഴകള്‍ ചികിത്സിച്ചു ഭേദമാക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും. തത്വത്തില്‍ രോഗമില്ലാത്ത ഒരാള്‍ക്ക്‌ അടിയന്തര ചികിത്സ നല്‍കുന്നത് പോലെയാണിത്' ഡെന്‍മാര്‍ക്ക് നോര്‍ഡിക് സെന്‍റര്‍ ഡയറക്ടര്‍ ജോര്‍ഗെന്‍സ് പറയുന്നു.

മാമോഗ്രാഫിയില്‍ കണ്ടെത്തുന്ന സ്തനകോശങ്ങളിലുള്ള മാറ്റം ഇപ്പോഴും അപകടകരമല്ല. എന്നാല്‍ ഇവയ്ക്കു പോലും ചികിത്സ തേടുന്ന പ്രവണത കൂടുതലാണ് എന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ഓരോ യന്ത്രങ്ങളുടെയുടെയും പരിമിതികള്‍ മനസിലാക്കി വേണം അവയെ വിശ്വാസത്തിലെടുക്കേണ്ടത്. മാമോഗ്രാഫി എന്താണ് എന്നും അതിനു വിധേയമാകുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുമുള്ള യുക്തിയുള്ളവര്‍ മാത്രമേ ഇതിനു തയ്യാറാകേണ്ടതുള്ളു.

മാമോഗ്രാഫി ഒരിക്കലും ആഡംബരത്തിന്റെ പ്രദര്‍ശനത്തിനു വേണ്ടിയുള്ളതാകരുത്. തനിക്ക് സ്തനാര്‍ബുദത്തിനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്നു മനസിലാക്കി വേണം മാമോഗ്രാഫി ചെയ്യേണ്ടത്. ഡെന്മാര്‍ക്ക്‌ ഫ്രാന്‍വിസ്കോ ബ്രെസ്റ്റ് കാന്‍സര്‍ സെന്‍റര്‍ ഒരു ആരോഗ്യക്കുറിപ്പില്‍ പറയുന്നു. പകുതിയിലധികം കാന്‍സര്‍ പേടിക്കേണ്ടതല്ല എന്ന് സ്ത്രീകള്‍ മനസിലാക്കണം.

മിക്ക സ്ത്രീകളിലും മാമോഗ്രാം നോർമൽ ആയിരിക്കും. എന്നാൽ ആറു മുതൽ എട്ടു വരെ ശതമാനം സ്ത്രീകളുടെ മാമോഗ്രാമിൽ ചില അസ്വാഭാവികത കാണാറുണ്ട്. മാമോഗ്രാമിൽ കാണപ്പെടുന്ന എല്ലാത്തരം അസ്വാഭാവികതയും സ്തനാർബുദ സൂചനയാകണമെന്നു നിർബന്ധമില്ല. പക്ഷേ, അസ്വാഭാവികത ശ്രദ്ധയിൽ പെട്ടാൽ മറ്റു വിദഗ്ധ പരിശോധനകളും വിശകലനങ്ങളും നടത്തണം