സൗജന്യ എടിഎം ഇടപാട് മൂന്നു തവണയാക്കിയേക്കും; ബാങ്കുകളുടെ നിര്‍ദ്ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍

സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ബാങ്കുകളുടെ വാദം. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ബാങ്കുകള്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

സൗജന്യ എടിഎം ഇടപാട് മൂന്നു തവണയാക്കിയേക്കും; ബാങ്കുകളുടെ നിര്‍ദ്ദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍

നോട്ട് നിരോധനത്തിന് ശേഷം പണത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ജനത്തെ ആശങ്കയിലാക്കുന്ന ബാങ്കുകളുടെ നിര്‍ദ്ദേശം. സൗജന്യ എടിഎം ഇടപാടുകളുടെ പരിധി മൂന്ന് തവണയാക്കി കുറയ്ക്കണമെന്നാണ് ധനമന്ത്രാലയത്തിന് ബാങ്കുകള്‍ നല്‍കിയ നിര്‍ദ്ദേശത്തിലുള്ളത്. ധന ബജറ്റിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിച്ചത്.

ബാങ്കുകളുടെ നിര്‍ദ്ദേശം ബാങ്കുകളുടെ പരിഗണനയിലാണ്. എടിഎം സൗജന്യ ഇടപാടിന്റെ പരിധി കുറയ്ക്കുന്നതിലൂടെ ജനം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ബാങ്കുകളുടെ വാദം.

നിലവില്‍ മാസം അഞ്ച് തവണയാണ് മിക്ക ബാങ്കുകളും അവരുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ എടിഎം ഇടപാടുകള്‍ അനുവദിച്ചിട്ടുള്ളത്. സൗജന്യപരിധിയിലും കൂടുതല്‍ നടത്തുന്ന ഓരോ ഇടപാടിനും 20 രൂപയോളം സർവ്വീസ്  ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്.

മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗ്‌ളൂരൂ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മൂന്നു തവണയായി കുറച്ചിരുന്നു.

Read More >>