അഴിമതി ആരോപണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഫെബ്രുവരി 17നു മുമ്പ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

അഴിമതി ആരോപണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി

തിരുവനന്തപുരം: തോട്ടണ്ടി ഇടപാടില്‍ അഴിമതി നടന്നെന്ന പരാതിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരായ വിജിലന്‍സ് ത്വരിത പരിശോധന
വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഫെബ്രുവരി 17നു മുമ്പ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ നഷ്ടമുണ്ടായെന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി പി റഹിമിന്റെ പരാതിപ്രകാരമാണ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെകൂടാതെ ഭര്‍ത്താവും കേരളാ സ്റ്റേറ്റ് ക്യാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്‌സ്) മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടിഎഫ് സേവ്യര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.

കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കശുവണ്ടി കോര്‍പറേഷനു 6.87 കോടിയുടേയും കാപെക്‌സിനു 3.47 കോടിയുടേയും നഷ്ടം വരുത്തിയെന്നാണു പരാതി. മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും പരാതിയിലുണ്ട്.

Read More >>