ആശ്വസിക്കാന്‍ വകയുണ്ട്! നോട്ട് ദുരന്തം ഫെബ്രുവരിയില്‍ അവസാനിക്കുമെന്ന് എസ്ബിഐ

ഫെബ്രുവരി അവസാനത്തോടെ പിൻ വലിക്കപ്പെട്ട നോട്ടുകളുടെ 80 - 89 ശതമാനം വരേയും തിരികെയെത്തുമെന്ന് എസ് ബി ഐ റിപ്പോർട്ട്.

ആശ്വസിക്കാന്‍ വകയുണ്ട്! നോട്ട് ദുരന്തം ഫെബ്രുവരിയില്‍ അവസാനിക്കുമെന്ന് എസ്ബിഐ

പിന്‍വലിക്കപ്പെട്ട നോട്ടുകളുടെ 44% ശതമാനവും ഡിസംബര്‍ 30 നകം റിസര്‍വ്വ് ബാങ്ക് തിരികെ എത്തിച്ചു കഴിഞ്ഞെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രാജ്യത്തിലെ കറന്‍സി ലഭ്യത ഫെബ്രുവരി അവസാനത്തോടെ പൂര്‍വ്വസ്ഥിതിയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവമ്പര്‍ 8 നു നിലവില്‍ വന്ന 500, 1000 നോട്ടുകള്‍ അസാധുവാക്കലിനു ശേഷം ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറാന്‍ സമയം നല്‍കിയിരുന്നു. പുതിയ 2000 രൂപാ നോട്ടുകള്‍ കൊണ്ടു വന്നെങ്കിലും അത് ചില്ലറ ലഭ്യതയെ സാരമായി ബാധിച്ചിരുന്നു. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ ഇറക്കുന്നതിലാണ് റിസര്‍വ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എസ് ബി ഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം ആര്‍ ബി ഐ ജനുവരി അവസാനത്തോടെ പിന്‍വലിക്കപ്പെട്ട കറന്‍സിയുടെ 67 ശതമാനവും തിരികെയെത്തിക്കുന്ന വിധം കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കുകയാണെന്നും അറിയുന്നു.

Story by
Read More >>