വിപണിയിലേയ്ക്ക് നോട്ടുകൾ തിരിച്ചൊഴുകുന്നു: മോദിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്നം പരുങ്ങലിൽ

പണരഹിത ഇടപാടുകൾ എന്ന ആശയത്തിന് വലിയ തിരിച്ചടി ഏൽപ്പിച്ചു കൊണ്ട് നോട്ടുകൾ വിപണിയിൽ മേൽക്കോയ്മ നേടാൻ തുടങ്ങിയെന്ന് പുതിയ റിപ്പോർട്ട്.

വിപണിയിലേയ്ക്ക് നോട്ടുകൾ തിരിച്ചൊഴുകുന്നു: മോദിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്നം പരുങ്ങലിൽ

മോദിയുടെ നോട്ട് നിരോധനം കാർഡ് ഉപയോഗിച്ചുള്ള പണം കൊടുക്കലിൽ 30% വർദ്ധന ഉണ്ടാക്കിയെങ്കിലും നോട്ടുകൾ വിപണിയിലേയ്ക്കു തിരിച്ചൊഴുകുകയാണെന്ന് റിപ്പോർട്ട്. പണരഹിത ഇടപാടുകൾക്ക് വലിയ തിരിച്ചടി ഏൽപ്പിച്ചു കൊണ്ടാണു നോട്ടുകൾ വീണ്ടും മേൽക്കോയ്മ നേടുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ കുറഞ്ഞിട്ടുണ്ട് എന്ന് കച്ചവടസ്ഥാപനങ്ങൾക്ക് പേയ്മെന്റ് ടെർമിനലുകൾ ഒരുക്കിക്കൊടുക്കുന്ന പൈൻ ലാബ്സ് എന്ന കമ്പനിയുടെ സി ഇ ഒ ലോക് വീർ കപൂർ പറയുന്നു. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ ആഴ്ച തോറും കുറയുന്ന കാഴ്ചയാണുള്ളതെന്ന് അദ്ദേഹം പറയുന്നു.


റിസർവ്വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകൾ അച്ചടിച്ചിറക്കിയതോടെയാണ് ഈ തിരിച്ചുപോക്ക് കാണാൻ തുടങ്ങിയത്. നവംബറിലും ഡിസംബറിലും കാർഡ് ഉപയോഗിക്കാൻ തുടങ്ങിയവർ 500 നോട്ടിൻ്റെ വരവോടെ എത്ര ചെറിയ ഇടപാടായാലും നോട്ടിലേയ്ക്ക് മാറിയതാണ് കാരണമെന്ന് വിദഗ്ധരുടെ നിരീക്ഷണം.

എത്ര ചെറിയ തുകയുടെ ആവശ്യമാണെങ്കിലും 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് ഇപ്പോൾ പ്രശ്നമല്ലാതായിരിക്കുന്നു. ഇത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും വിപണി വളർച്ച നേടുമെന്ന് ഉറപ്പാണ്, കപൂർ പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ എന്ന മോദിയുടെ സ്വപ്നങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ പുതിയ പ്രവണത. എത്ര പണരഹിതമാക്കാൻ സർക്കാർ ശ്രമിക്കുന്നുവോ അതേ നാണയത്തിൽ നോട്ടുകളുടെ ഉപയോഗം കൂട്ടുകയാണ് സാധാരണക്കാർ ചെയ്യുന്നത്. ചെറുകിട കച്ചവടങ്ങളിൽ ഡിജിറ്റൽ പണവിനിയോഗത്തിനുള്ള സാധ്യതകൾ ഇപ്പോഴും ഫലപ്രദമാകാത്തതു നോട്ടുകളിലേയ്ക്ക് തിരിച്ച് പോകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല.

Read More >>