സിപിഐ മന്ത്രിമാര്‍ക്കും നേതൃത്വത്തിനുമെതിരെ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

വിഷയങ്ങളില്‍ ഇടപെടാന്‍ മന്ത്രിമാര്‍ കുറച്ചുകൂടി കാര്യപ്രാപ്തി നേടണം. സംസ്ഥാന ഭരണത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം കാണുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. പ്രധാന കക്ഷിയായ സിപിഎമ്മിനോടു കാര്യങ്ങള്‍ പറയുന്നതില്‍ സിപിഐ നേതൃത്വം പരാജയമാണെന്നും ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ പ്രത്യേക വിഭാഗങ്ങള്‍ക്കു പരിഗണന ലഭിക്കുന്നതായും ചിലര്‍ ആരോപിച്ചു.

സിപിഐ മന്ത്രിമാര്‍ക്കും നേതൃത്വത്തിനുമെതിരെ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഐ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന കൗണ്‍സില്‍. സിപിഐ മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നായിരുന്ന യോഗത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. വിഷയങ്ങളില്‍ ഇടപെടാന്‍ മന്ത്രിമാര്‍ കുറച്ചുകൂടി കാര്യപ്രാപ്തി നേടണം. സംസ്ഥാന ഭരണത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം കാണുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.

പ്രധാനമായും വിപി ഉണ്ണികൃഷ്ണന്‍, ടിവി ബാലന്‍, കെഎസ് അരുണ്‍ തുടങ്ങിയവരാണ് യോഗത്തില്‍ വിമര്‍ശനമുന്നയിച്ചത്. പ്രധാന കക്ഷിയായ സിപിഎമ്മിനോടു കാര്യങ്ങള്‍ പറയുന്നതില്‍ സിപിഐ നേതൃത്വം പരാജയമാണെന്നും ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ പ്രത്യേക വിഭാഗങ്ങള്‍ക്കു പരിഗണന ലഭിക്കുന്നതായും ചിലര്‍ ആരോപിച്ചു. സ്ഥാനങ്ങള്‍ ലഭിക്കുന്നത് പാര്‍ട്ടിയിലെ പ്രത്യേക വിഭാഗത്തിനു മാത്രമാണ്.

പാര്‍ട്ടിയോടുള്ള സ്‌നേഹത്തില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം. അദ്ദേഹത്തിന്റെ അത്രയില്ലെങ്കിലും അതിനോടടുത്തു നില്‍ക്കുന്ന പ്രകടനമെങ്കിലും കാഴ്ചവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More >>