വര്‍ക്കലയില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആര്‍എസ്എസുകാര്‍ അടിച്ചുതകര്‍ത്തു

സംഘര്‍ഷത്തില്‍ സിപിഐഎം- ഡിവൈഎഫ്‌ഐയുടെയും ബിജെപി- ആര്‍എസ്എസിന്റെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മാവിന്‍മൂട്, കല്ലമ്പലം, കടമ്പാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെ തങ്ങളുടെ കൊടിമരവും ഫ്‌ളക്‌സ് ബോര്‍ഡുകളും ആര്‍എസ്എസുകാര്‍ തകര്‍ത്തതായും സിപിഐഎം ആരോപിക്കുന്നു.

വര്‍ക്കലയില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ആര്‍എസ്എസുകാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല കല്ലമ്പലത്തു സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷം. സിപിഐഎമ്മിന്റെ കൊടിമരം ആര്‍എസ്എസ് നശിപ്പിച്ചതുമായുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ മാവിന്‍മൂടില്‍ സ്ഥാപിച്ചിരുന്ന ശ്രീനാരായണഗുരുവിന്റെ പ്രതിമ ആര്‍എസ്എസുകാര്‍ അടിച്ചുതകര്‍ത്തതായി സപിഐഎം ആരോപിച്ചു. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആര്‍എസ്എസ് പറയുന്നത്.


സംഘര്‍ഷത്തില്‍ സിപിഐഎം- ഡിവൈഎഫ്‌ഐയുടെയും ബിജെപി- ആര്‍എസ്എസിന്റെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മാവിന്‍മൂട്, കല്ലമ്പലം, കടമ്പാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെ തങ്ങളുടെ കൊടിമരവും ഫ്‌ളക്‌സ് ബോര്‍ഡുകളും ആര്‍എസ്എസുകാര്‍ തകര്‍ത്തതായും സിപിഐഎം ആരോപിക്കുന്നു. അക്രമസംഭവങ്ങളില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടെ സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനുനേരേയും ആക്രമണം ഉണ്ടായി. വര്‍ക്കല സിഐ സജിമോന് ആക്രമണത്തില്‍ പരിക്കേറ്റു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നു ഇരുവിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>