സംസ്ഥാന സെക്രട്ടറിക്കു ജില്ലാ സെക്രട്ടേറിയേറ്റിന്റെ തിരുത്ത്; ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്

ലോ അക്കാദമി വിഷയത്തില്‍ മാനേജ്‌മെന്റെ് പിടിവാശി ഉപേക്ഷിക്കണമെന്നും സെക്രട്ടേറിയേറ്റ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയറാകണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിക്കു ജില്ലാ സെക്രട്ടേറിയേറ്റിന്റെ തിരുത്ത്; ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്

ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാര്‍ഥി സമരത്തെ അനുകൂലിീച്ചു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ന്യായമാണെന്നും സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ലോ അക്കാദമി പ്രശ്‌നത്തില്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നാലെയാണ് വിദ്യാര്‍ഥി സംഘടനകളെ പിന്തുണച്ച് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയത്.

ലോ അക്കാദമി വിഷയത്തില്‍ മാനേജ്‌മെന്റെ് പിടിവാശി ഉപേക്ഷിക്കണമെന്നും സെക്രട്ടേറിയേറ്റ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയറാകണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ലോ അക്കാദമി പ്രശ്‌നത്തില്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന അഭിപ്രായം സിപിഐഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത് വിദ്യാര്‍ഥി സംഘടനകളാണ്. ഈ വിഷയത്തില്‍ സിപിഎമ്മിന് പ്രത്യേകമായ നിലപാടില്ലെന്നും കോടിയേരി വ്യക്തമാക്കിലയിരുന്നു.

Read More >>