ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കാണാതായി

പൊലീസ് കെ എന്‍ രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തു അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയതായി സംശയിക്കുന്നുവെന്നു സുഹൃത്തുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കസ്റ്റഡി വാര്‍ത്ത പൊലീസ് തള്ളി.

ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കാണാതായി

ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിനെതിരായി സിപിഐഎംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായാണു കെ എന്‍ രാമചന്ദ്രന്‍ യാത്ര തിരിച്ചത്. അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടു ഇറങ്ങിയതായി അറിഞ്ഞുവെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.


കര്‍ഷക സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മമത ബാനര്‍ജിയുടെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയതായി സംശയിക്കുന്നുവെന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കെ എന്‍ രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത പൊലീസ് തള്ളിക്കളഞ്ഞു.

കെ എന്‍ രാമചന്ദ്രനെ കാണാനില്ല എന്നുകാട്ടി സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭംഗോറില്‍ ഭൂമി ഒഴിപ്പിക്കലിനിടയില്‍ വെടിയേറ്റു മരിച്ച രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണാനായി എത്തിയതായിരുന്നു കെ എന്‍ രാമചന്ദ്രന്‍.

Read More >>