പശു ശ്വസിക്കുന്നതും ഓക്‌സിജന്‍ പുറത്തുവിടുന്നതും ഓക്‌സിജന്‍; രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രിയുടെ പുതിയ കണ്ടെത്തല്‍

ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണു പശു. പശുവിന്റെ ശാസ്ത്രീയ പ്രാധാന്യം മനസിലാക്കേണ്ടതുണ്ട്. അത് എല്ലാവര്‍ക്കുമിടയിലും പ്രചരിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയുമാണ്- അദ്ദേഹം പറഞ്ഞു.

പശു ശ്വസിക്കുന്നതും ഓക്‌സിജന്‍ പുറത്തുവിടുന്നതും ഓക്‌സിജന്‍; രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രിയുടെ പുതിയ കണ്ടെത്തല്‍

ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നു രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് പുതിയ വാദഗതിയുമായി മന്ത്രി രംഗത്തെത്തിയത്.

ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണു പശു. പശുവിന്റെ ശാസ്ത്രീയ പ്രാധാന്യം മനസിലാക്കേണ്ടതുണ്ട്. അത് എല്ലാവര്‍ക്കുമിടയിലും പ്രചരിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയുമാണ്- അദ്ദേഹം പറഞ്ഞു.


ഗ്രീന്‍ ഗൗസ് വാതകങ്ങള്‍ വലിയ തോതില്‍ പുറന്തള്ളുന്ന മൃഗങ്ങളില്‍ പശുവും ഉള്‍പ്പെടുമെന്ന് 2006ലെ റിപ്പോര്‍ട്ടില്‍ യുഎന്‍ സംഘടനയായ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തിയിരുന്നു.ഇതിനു വിപരീതമായാണു പുതിയ കണ്ടെത്തലുമായി മന്ത്രി എത്തിയത്.

പശുവിനെ സംരക്ഷിക്കണമെന്നും അതിശന ദേശീയ മൃഗമാക്കണമെന്നുമുള്ള സംഘപരിവാര്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് രാജസ്ഥാനിലേത്. ഉത്തരേന്ത്യയിലെ വര്‍ദ്ധിച്ചു വരുന്ന ഗോ സംരക്ഷണ മര്‍ദ്ദനങ്ങള്‍ക്കു പിന്നാലെയാണ് ശാത്രീയത ഏതുമില്ലാത്ത മന്ത്രി വസുദേവ് ദേവ്നാനിയുടെ പ്രസ്താവനയും എത്തുന്നത്.