നോട്ടു നിരോധനം; ഇന്ത്യയുടെ മുന്നേറ്റം അഴിമതിയിൽ മാത്രം

2015ൽ നടത്തിയ സർവ്വേയിൽ 76-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ രണ്ടു ഒറ്റവർഷത്തിനിടയിലാണ് മൂന്നു സ്ഥാനംകടന്ന് റാങ്കിങിൽ താഴേക്കുപതിച്ചിരിക്കുന്നത്.

നോട്ടു നിരോധനം; ഇന്ത്യയുടെ മുന്നേറ്റം അഴിമതിയിൽ മാത്രം

കള്ളപ്പണം തടയാനും അഴിമതിക്കു വിലങ്ങിടാനുമെന്ന പേരിൽ കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചെങ്കിലും ട്രാൻസ്പെരൻസി ഇന്റെർനാഷ്ണൽ നടത്തിയ സർവ്വേയിൽ സുതാര്യതയുടെ കാര്യത്തിൽ 79-ാമതാണ് ഇന്ത്യയുടെ സ്ഥാനം. മുൻപ് 76-ാമതായിരുന്നു സ്ഥാനം. ഭൂട്ടാനൊഴികെയുള്ള മറ്റ് അയൽപക്ക രാഷ്ട്രങ്ങളേക്കാൾ മുകളിലാണ് ഇന്ത്യയുടെ സ്ഥാനം.

2015ൽ നടത്തിയ സർവ്വേയിൽ 76-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ രണ്ടു ഒറ്റവർഷത്തിനിടയിലാണ് മൂന്നു സ്ഥാനംകടന്ന് റാങ്കിങിൽ താഴേക്കുപതിച്ചിരിക്കുന്നത്.


ചെറുതും വലുതുമായ അഴിമതിയുടെകാര്യത്തിൽ ഇന്ത്യയ്ക്ക് 40-ാം റാങ്കുണ്ട്. ദാരിദ്രം, സാക്ഷരത, പോലീസ് ഭീകരത എന്നിവ കണക്കിലെടുക്കുമ്പോൾ സമ്പദ് വ്യവസ്ഥ വളരുന്നുവെന്നല്ല മറിച്ച് ഇന്ത്യയിൽ അസമത്വം വളരുന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം. ട്രാൻസ്പെരൻസി ഇന്റെർനാഷ്ണൽ വ്യക്തമാക്കുന്നു.

രാജ്യത്തുള്ള കച്ചവടക്കാർ രാഷ്ട്രീയക്കാർ എന്നിവർ നടത്തുന്ന അഴിമതികളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയിരിക്കുന്നതെന്നാണ് ട്രാൻസ്പെരൻസി ഇന്റെർനാഷ്ണലിന്റെ ഭാഷ്യം. സർവ്വേ, അഴിമതിയുടെ വ്യാപ്തിയും പരപ്പും വിലയിരുത്തുക തുടങ്ങിയ കാര്യങ്ങളിലൂടെയാണ് തങ്ങൾ ഇവ കണ്ടെത്തിയതെന്നും ട്രാൻസ്പെരൻസി ഇന്റെർനാഷ്ണൽ പറയുന്നു.

അഴിമതിയുടെ കാര്യത്തിൽ ട്രൻസ്പെരൻസി ഇന്റെർനാഷ്ണൽ 116-ാം സ്ഥാനമാണ് പാക്കിസ്ഥാനു നൽകിയിരിക്കുന്നത്. എന്നാൽ ഇന്ത്യ ചൈനയുമായി 40 റാങ്ക് പങ്കിട്ടു.

ഇന്ത്യയുടെ അയൽ രാജ്യമായ ഭൂട്ടാന് അഴിമതിയിൽ 27-ാം സ്ഥാനത്താണ്. 65-ാം റാങ്കിങ്ങാണ് നൽകിയിരിക്കുന്നത്.

ലോകത്ത് ഏറ്റവും അഴിമതി നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ സൊമാലിയ, ദക്ഷിണ സുഡാൻ, ഉത്തര കൊറിയ, സിറിയ എന്നവയാണ്. 90 റാങ്കുമായി ഡൈൻന്മാർക്ക്, ന്യൂസ്ലാന്റ് എന്നീ രാജ്യങ്ങളാണ് ലോകത്ത് അഴിമതി കുറഞ്ഞ രാജ്യങ്ങൾ.

Read More >>