റയൽ മാഡ്രിഡ് കോപ്പഡെൽ റേ കപ്പ് ക്വാർട്ടറിൽ

തോൽവിയറിയാതെ റയൽ പൂർത്തിയാക്കിയ 40-ആം മത്സരമായിരുന്നു ഇത്. ബെൻസമയെ കൂടാതെ മാർക്കോ അസെൻ സിയോ, സെർജിയോ റാമോസ് എന്നിവരും റയലിനായി ലക്ഷ്യം കണ്ടു.

റയൽ മാഡ്രിഡ് കോപ്പഡെൽ റേ കപ്പ് ക്വാർട്ടറിൽ

രണ്ടാം പാദത്തിൽ  സെവിയ്യയോട് 3-3ന്റെ സമനില വഴങ്ങിയെങ്കിലും ഒന്നാം പാദത്തിലെ  3-0ത്തിന്റെ  പിൻബലത്തിൽ (ഇരുപാദങ്ങളിലുമായി 6-3) റയൽ മാഡ്രിഡ് കോപ്പഡെൽ റേ കപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു.

റൊണാൾഡോയും ഗാരെത് ബെയ്‌ലും ഉൾപ്പെടെയുള്ള  സൂപ്പർ താരങ്ങൾക്ക്  വിശ്രമം നൽകി രണ്ടാം നിര ടീമിനെയാണ്  സെവിയ്യയ്‌ക്കെതിരായ രണ്ടാം പാദത്തിൽ റയൽ കോച്ച് സിനദിൻ സിദാൻ കളത്തിറക്കിയത്.  ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ കളിതീരാൻ സെക്കൻഡുകൾ ശേഷിക്കെ  രണ്ടാം പകുതിയുടെ അധിക സമയത്ത്  കരീം  ബെൻസമയാണ് റയലിന്റെ സമനില ഉറപ്പിച്ച ഗോൾ നേടിയത്.  രണ്ടാം പകുതിയിൽ 76-ആം മിനുറ്റിലാണ് പകരക്കാരനായി ബെൻസമ കളത്തിലിറങ്ങിയത്.

തോൽവിയറിയാതെ  റയൽ പൂർത്തിയാക്കിയ  40-ആം മത്സരമായിരുന്നു ഇത്. ബെൻസമയെ കൂടാതെ മാർക്കോ അസെൻ സിയോ, സെർജിയോ റാമോസ് എന്നിവരും  റയലിനായി ലക്ഷ്യം കണ്ടു. റയലിന്റെ സാനിയേലോയുടെ  വകയായി കിട്ടിയ സെൽഫ് ഗോളാണ് സെവിയ്യയുടെ  അക്കൗണ്ടിൽ ആദ്യം വീണത്. ജോവറ്റിക്കും ഇബോറയുമാണ്  സെവിയ്യയുടെ മറ്റു ഗോളുകൾ നേടിയത്.

Read More >>