'പ്രൈവറ്റാണേലും സര്‍ക്കാര്‍ ലെവലാണ്' ലോ അക്കാദമി ഡയറക്ടര്‍; നാരായണന്‍ നായരുടെ കാറിന്റെ നമ്പര്‍ പ്ലേറ്റ് രീതി നിയമവിരുദ്ധം

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു മാത്രം അനുവദിക്കപ്പെട്ട ചുവപ്പുംവെളുപ്പും കലര്‍ന്ന നമ്പര്‍ പ്ലേറ്റാണ് നാരായണന്‍ നായരുടെ വാഹനത്തിനുള്ളത്. നിശ്ചയിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസ് ആവശ്യത്തിനു മാത്രം അനുവദിക്കപ്പെട്ട നമ്പര്‍ പ്ലേറ്റ് രീതിയാണിത്. എന്നാല്‍ ഇതൊക്കെ തനിക്കും പറ്റും എന്ന നിലപാടിലാണ് നാരായണന്‍ നായര്‍.

പ്രൈവറ്റാണേലും 'സര്‍ക്കാര്‍ ലെവലി'ലാണ് ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുടെ 'സഞ്ചാരം'. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു മാത്രം അനുവദിക്കപ്പെട്ട ചുവപ്പുംവെളുപ്പും കലര്‍ന്ന നമ്പര്‍ പ്ലേറ്റാണ് നാരായണന്‍ നായരുടെ വാഹനത്തിനുള്ളത്.

നിശ്ചയിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസ് ആവശ്യത്തിനു മാത്രം അനുവദിക്കപ്പെട്ട നമ്പര്‍ പ്ലേറ്റ് രീതിയാണിത്. എന്നാല്‍ ഇതൊക്കെ തനിക്കും പറ്റും എന്ന നിലപാടിലാണ് നാരായണന്‍ നായര്‍.


കെഎല്‍ 01 ബിക്യൂ 1682 എന്ന രജിസ്റ്റര്‍ നമ്പരിലുള്ള വെള്ള ഇന്നോവ കാറിന്റെ നമ്പര്‍ പ്ലേറ്റാണ് 'സര്‍ക്കാര്‍ ലെവലില്‍' നിര്‍മിച്ചിരിക്കുന്നത്. മോട്ടോര്‍വാഹന നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇതെന്നിരിക്കെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കാന്‍ ഇതുവരെ വകുപ്പിനായിട്ടില്ല.വെള്ള പശ്ചാത്തലത്തില്‍ കറുപ്പ് നിറത്തില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതുക എന്നതാണ് സ്വകാര്യ വാഹനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന രീതി. ടാക്‌സി/ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ മഞ്ഞ നിറത്തില്‍ കറുത്ത അക്ഷരങ്ങളിലും നമ്പര്‍ എഴുതണമെന്ന് കേന്ദ്ര മോട്ടോര്‍വാഹന നിയമം 50, 51 അനുശാസിക്കുന്നു.അതേസമയം, ഈ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു തിരുവനന്തപുരം ആര്‍ടിഒയുടെ മറുപടി. എന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു മാത്രം അനുവദിക്കപ്പെട്ട നമ്പര്‍ പ്ലേറ്റ് രീതി അവലംബിച്ച ഉടമയോട് വാഹനം ഹാജരാക്കാന്‍ പറയുമെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>