വി​​ക​​സി​​ത പാ​​ത​​യി​​ൽ സ​​ഞ്ച​​രി​​ക്കാൻ ആഗ്രഹിക്കുന്ന ഒ​​രു രാ​​ജ്യ​​വും സ്വ​​ന്തം ക​​റ​​ൻ​​സി​​ക്കു വി​​ല​​യി​​ല്ലാ​​താ​​ക്കി​​ല്ല; ​സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങള�

നോ​​ട്ടു നി​​രോ​​ധ​​നം സാമ്പത്തിക പ​​രി​​ഷ്കാ​​ര​​മ​​ല്ല.മറിച്ചു രാ​​ഷ്‌​​ട്രീ​​യ നേ​​ട്ട​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള ആ​​യു​​ധ​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നോ​​ട്ട് നി​​രോ​​ധ​​ന​​ത്തെ രാ​​ഷ്‌​​ട്രീ​​യ​​മാ​​യി എ​​തി​​ർ​​ക്ക​​ണ​​മെ​​ന്നും ജ​​യ​​റാം ര​​മേ​​ശ് പ​​റ​​ഞ്ഞു.

വി​​ക​​സി​​ത പാ​​ത​​യി​​ൽ സ​​ഞ്ച​​രി​​ക്കാൻ ആഗ്രഹിക്കുന്ന ഒ​​രു രാ​​ജ്യ​​വും സ്വ​​ന്തം ക​​റ​​ൻ​​സി​​ക്കു വി​​ല​​യി​​ല്ലാ​​താ​​ക്കി​​ല്ല; ​സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങള�

ലോകത്തു വികസിത പാതയിൽ സഞ്ചരിക്കാനാഗ്രഹിക്കുന്ന ഒരു രാജ്യവും സ്വന്തം കറൻസിക്കു വിലയില്ലാതാക്കില്ലെന്നു മു​​തി​​ർ​​ന്ന കോ​​ണ്‍ഗ്ര​​സ് നേ​​താ​​വും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ ജ​​യ​​റാം ര​​മേ​​ശ്. ഇ​​തി​​നു മു​​മ്പു നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ൽ പ​​രി​​ഷ്കാ​​രം ന​​ട​​പ്പാ​​ക്കി​​യ​​തു ബ​​ർ​​മ​​യും ഉ​​ത്ത​​ര കൊ​​റി​​യ​​യും സോ​​വിയറ്റ് യൂ​​ണി​​യ​​നു​​മാ​​ണ്. ഈ ​​രാ​​ജ്യ​​ങ്ങ​​ൾ ഇ​​ന്ന് എ​​വി​​ടെ നി​​ൽ​​ക്കു​​ന്നുവെ​​ന്നുള്ള കാര്യം ഏവർക്കും അ‌റിയാവുന്നതാണെന്നും അ‌ദ്ദേഹം പറഞ്ഞു.

കെ​​പി​​സി​​സി സം​​ഘ​​ടി​​പ്പി​​ച്ച ജ​​ന​​വേ​​ദ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

നോ​​ട്ടു നി​​രോ​​ധ​​ന​​ത്തി​​ലൂ​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ന​​രേ​​ന്ദ്ര തു​​ഗ്ല​​ക്കാ​​യി. ക​​ള്ള​​പ്പ​​ണം ക​​ണ്ടു​​കെ​​ട്ടാ​​നാ​​കാ​​തെ ല​​ക്ഷ്യം പൂ​​ർ​​ണ​​മാ​​യി പാ​​ളി​​യ​​തോ​​ടെ​​യാ​​ണു ക​​റ​​ൻ​​സി ര​​ഹി​​ത സ​​മൂ​​ഹ​​മെ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി ന​​രേ​​ന്ദ്ര മോ​​ദി രം​​ഗ​​ത്തെത്തുകയായിരുന്നുവെന്നും അ‌ദ്ദഹം ആരോപിച്ചു. ക​​ള്ള​​പ്പ​​ണം ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​യി​​രു​​ന്നു നോ​​ട്ടു നി​​രോ​​ധ​​നത്തി​​ന്‍റെ പ്ര​​ഥ​​മ ല​​ക്ഷ്യ​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞ​​ത്. നി​​ല​​വി​​ലു​​ള്ള ക​​റ​​ൻ​​സി​​യി​​ൽ 30 ശ​​ത​​മാ​​നം തു​​ക തി​​രി​​ച്ചു​​വ​​രി​​ല്ലെ​​ന്നാ​​ണു ക​​രു​​തി​​യ​​ത്. എ​​ന്നാ​​ൽ, നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ണ​​മെ​​ല്ലാം തി​​രി​​ച്ചെ​​ത്തി​​യ​​തോ​​ടെ എ​​ത്ര തു​​ക മ​​ട​​ങ്ങി​​യെ​​ത്തി​​യെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​ൻ പോ​​ലു​​മാ​​കു​​ന്നി​​ല്ല- ജയറാം രമേശ് പറഞ്ഞു.

ക​​ള്ള​​പ്പ​​ണം സ്വ​​ർ​​ണ​​മാ​​യും വ​​സ്തു​​വാ​​യും മ​​റ്റു​​മാ​​കും നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. നോ​​ട്ടു നി​​രോ​​ധ​​നം സാമ്പത്തിക പ​​രി​​ഷ്കാ​​ര​​മ​​ല്ല.മറിച്ചു രാ​​ഷ്‌​​ട്രീ​​യ നേ​​ട്ട​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള ആ​​യു​​ധ​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നോ​​ട്ട് നി​​രോ​​ധ​​ന​​ത്തെ രാ​​ഷ്‌​​ട്രീ​​യ​​മാ​​യി എ​​തി​​ർ​​ക്ക​​ണ​​മെ​​ന്നും ജ​​യ​​റാം ര​​മേ​​ശ് പ​​റ​​ഞ്ഞു.