പിണറായിയുടെ ഭാര്യയുടേതടക്കം വിഎസ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു പരാതി

വിഎസ് ഭരണകാലത്ത് പിണറായിയുടെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട 15 നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ ഇതുസംബന്ധിച്ച പരാതി വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണു ഗവര്‍ണറെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും റഹീം പറയുന്നു.

പിണറായിയുടെ ഭാര്യയുടേതടക്കം വിഎസ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു പരാതി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ ബന്ധുനിയമന വിവാദം കത്തിനില്‍ക്കുന്നതിനിടെ വിഎസ് ഭരണകാലത്തെ ബന്ധുനിയമനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ നിയമനം അടക്കമുള്ളവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അഡ്വ. പി റഹീം ആണ് പരാതി നല്‍കിയത്.

വിഎസ് ഭരണകാലത്ത് പിണറായിയുടെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട 15 നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ ഇതുസംബന്ധിച്ച പരാതി വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണു ഗവര്‍ണറെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും റഹീം പറയുന്നു. മാത്രമല്ല, ഇതു സംബന്ധിച്ചുള്ള പരാതി വിജിലന്‍സ് ഡയറക്ടര്‍ പൂഴ്ത്തിയെന്നും റഹീം ആരോപിച്ചു.


മുന്‍ വ്യവസായമന്ത്രി ഇപി ജയരാജന്‍ പ്രതിയായ ബന്ധുനിയമനത്തിന്റെ പശ്ചാത്തലത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ കാലത്തും ബന്ധുനിയമനം നടന്നെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തുവന്നപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു യുഡിഎഫിന്റെ മറുപടി.

നേരത്തെ റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കോടതി ത്വരിത പരിശോധനയ്ക്കു ഉത്തരവിട്ടത്.

Read More >>