ടിപി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി

അഭിഭാഷകനായ സന്തോഷ് ബസന്ത് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയിന്മേല്‍ 27ന് വിശദീകരണം നല്‍കണമെന്ന് കോടതി വിജിലന്‍സിനോടു ആവശ്യപ്പെട്ടു.

ടിപി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നു കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

അഭിഭാഷകനായ സന്തോഷ് ബസന്ത് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. നളിനി നെറ്റോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഹരജിയിന്മേല്‍ 27ന് വിശദീകരണം നല്‍കണമെന്ന് കോടതി വിജിലന്‍സിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.

ടിപി സെന്‍കുമാറിനെതിരെ വ്യാജ രേഖയുണ്ടാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു, വിവിധ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തി തുടങ്ങിയ പരാതികളാണ് ഹരജിയിലുള്ളത്.

Read More >>