ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്നു പരാതി

നോട്ട് അസാധുവാക്കലിനുശേഷം രണ്ടേകാല്‍ കോടി രൂപ ലോ അക്കാദമി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതായി ആദായനികുതി വകുപ്പിനാണു പരാതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ വകുപ്പിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്.

ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്നു പരാതി

തിരുവനന്തപുരത്തെ ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്നു പരാതി. നോട്ട് അസാധുവാക്കലിനുശേഷം രണ്ടേകാല്‍ കോടി രൂപ ലോ അക്കാദമി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതായി ആദായനികുതി വകുപ്പിനാണു പരാതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ വകുപ്പിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ചു വിദ്യാര്‍ത്ഥികളാണ് ആദായ നികുതിവകുപ്പില്‍ പരാതി നല്‍കിയത്. അതേസമയം, കോളേജിന്റെ സുവര്‍ണ ജൂബിലി സംബന്ധമായ പരിപാടികളുടെ നടത്തിപ്പിനായി പിരിച്ച പണമാണ് ഇതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ഇത്തരമൊരു പണപ്പിരിവ് നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Read More >>