കുട്ടികളില്‍ നിന്നു പിരിച്ച ഫീസ് സര്‍വ്വകലാശാലയില്‍ അടയ്ക്കാതെ പറ്റിച്ചു; തട്ടിപ്പു നടത്തിയത് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കോളേജ്

4500 രൂപയാണ് യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥി ഒരു സെമസ്റ്ററില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ കോളേജ് ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 14,500 രൂപ വീതം പിരിച്ചെടുത്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതില്‍ 10,000 രൂപ ട്യൂഷന്‍ ഫീസാണെന്നാണ് കോളേജ് പറയുന്നത്. ആറുമാസത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നിഷേധിച്ചിട്ടാണ് ഈ പണപ്പിരിവ് നടത്തിയത് - കണ്ണൂർ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയുമായിരുന്ന മമ്പറം ദിവാകരന്‍ ചെയര്‍മാനായ വിദ്യാഭ്യാസ സ്ഥാപനമാണു തട്ടിപ്പുനടത്തിയത്.

കുട്ടികളില്‍ നിന്നു പിരിച്ച ഫീസ് സര്‍വ്വകലാശാലയില്‍ അടയ്ക്കാതെ പറ്റിച്ചു; തട്ടിപ്പു നടത്തിയത് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കോളേജ്

കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ ചെയര്‍മാനായ കണ്ണൂരിലെ ഇന്ദിരാഗാന്ധി കോളേജ് തങ്ങളുടെ സെമസ്റ്റര്‍ ഫീസ് യൂണിവേഴ്‌സിറ്റിയിൽ അടയ്ക്കാതെ മുക്കിയെന്ന് വിദ്യാര്‍ത്ഥികള്‍. 2014 ബാച്ച് ബിസിഎ വിദ്യാര്‍ത്ഥികളുടെ മൂന്നും നാലും സെമസ്റ്ററുകളുടെ പണമാണ് കോളേജ് മുക്കിയത്.

4500 രൂപയാണ് യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥി ഒരു സെമസ്റ്ററില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ കോളേജ് ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 14,500 രൂപ വീതം പിരിച്ചെടുത്തുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതില്‍ 10,000 രൂപ ട്യൂഷന്‍ ഫീസാണെന്നാണു കോളേജ് പറയുന്നത്. ആറുമാസത്തോളം വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസ് നിഷേധിച്ചിട്ടാണ് ഈ പണപ്പിരിവു നടത്തിയത്.


മൂന്നാം വര്‍ഷത്തെ സെമസ്റ്റര്‍ ഫീസ് അടയ്‌ക്കേണ്ട സമയമായെന്നു കാണിച്ച് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കു മെസേജ് അയച്ചിരുന്നു. ഇതേ തുടര്‍ന്നു ഫീസ് അടയ്ക്കാന്‍ കുട്ടികള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴാണു കഴിഞ്ഞ വര്‍ഷത്തെ രണ്ടു സെമസ്റ്ററുകളുടെ പണം അടയ്ക്കാത്തതായി കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം കോളേജിനെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ അടച്ചുവെന്നാണ് കോളേജ് അധികൃതർ പറഞ്ഞത്. അടച്ചതിനു തെളിവായി റെസീപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ പൊലീസിനെ വിളിക്കുമെന്നു മാനേജ്മെന്റ് ഭീഷണി മുഴക്കി - വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കേരള യൂണിവേഴ്‌സിറ്റിയുടെയും ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടേയും വിദൂര പഠന കോഴ്സുകളാണ് ഇന്ദിരാ ഗാന്ധി കോളേജില്‍ പഠിപ്പിക്കുന്നത്. റെഗുലര്‍ ക്യാംപസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണു തങ്ങളെക്കൊണ്ട് അഡ്മിഷന്‍ എടുപ്പിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ക്ലാസ് നടക്കുന്നില്ല. ക്ലാസ് നടത്തണമെന്ന ആവശ്യവുമായി കുട്ടികള്‍ മാനേജ്‌മെന്റിനെ പോയി കണ്ടിട്ടും മാനേജ്‌മെന്റ് തയ്യാറാകുന്നില്ല.

സിലബസ് മാറുന്നതു പോലും അറിയാതെ കോളേജ്


ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ ബിബിഎ കോഴ്‌സുകളുടെ സിലബസ് മാറുന്നതു പോലും കോളേജ് അറിയുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ബിബിഎ ജനറല്‍ കോഴ്‌സില്‍ നേരത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ബിസിനസ് കമ്യൂണിക്കേഷന്‍ എന്ന വിഷയം മാറ്റി ബിസിനസ് എന്‍വയോണ്‍മെന്റാക്കിയ വിവരം വിദ്യാര്‍ത്ഥികളും കോളേജും അറിയുന്നത് മോഡല്‍ സെമസ്റ്റര്‍ പരീക്ഷയുടെ തലേന്നാണ്. അഞ്ചു മാസം കൊണ്ടു പഠിക്കേണ്ട വിഷയം 20 ദിവസം കൊണ്ടു പഠിച്ചു തീര്‍ക്കേണ്ട അവസ്ഥ.

യൂണിവേഴ്‌സിറ്റി പെട്ടന്ന് സബ്ജക്ട് മാറ്റിയതാണെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം. എന്നാല്‍ അങ്ങനെയല്ല. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പു തന്നെ സബ്ജകട് മാറ്റിയതായി കാണിച്ച് യൂണിവേഴ്സ്റ്റിയുടെ വെബ്‌സൈറ്റില്‍ അറിയിപ്പു പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം കോളേജ് അറിഞ്ഞിരുന്നില്ല. കോളേജ് അധികൃതര്‍ ഇതു സമ്മതിക്കാതെയായതോടെ വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് പേജുണ്ടാക്കി അതിലൂടെ തെളിവുകള്‍ നിരത്തി.

[caption id="attachment_75670" align="alignnone" width="1280"] സബ്ദക്ട് മാറ്റുന്നതായി കാണിച്ച് ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ വെബസൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം[/caption]

കോളേജിനെതിരെ പ്രതികരിക്കുന്ന തങ്ങളെ കള്ളക്കഥയുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്യുക, പ്രതിഷേധിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിക്കുമ്പോള്‍ പൊലിസിനെ വിളിക്കുക എന്നിവയാണു തുടര്‍ച്ചയായി കോളേജ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഈ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കേരള സര്‍വകലാശാലയുടെ കീഴിലും ഒന്നാം വര്‍ഷക്കാരും രണ്ടാം വര്‍ഷക്കാരും ഭാരതീയാര്‍ സര്‍വകലാശാലയുടെ കീഴിലുമാണ്. കേരള സര്‍വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ സിസ്റ്റത്തിന്റെ കീഴില്‍ വരുന്ന ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്റര്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഭരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെയാണെങ്കില്‍ സിപിഒപി (സെന്റര്‍ ഓഫ് പാര്‍ട്ടിസിപ്പേറ്ററി ആന്‍ഡ് ഓണ്‍ലൈന്‍ പ്രോഗ്രാം) വിഭാഗത്തിലും.

പരീക്ഷാ സെന്റര്‍ കണ്ണൂർ തന്നെയായിരിക്കുമെന്നു മാനേജ്‌മെന്റ് ഉറപ്പു പറഞ്ഞിരുന്നതാണ്. ആദ്യത്തെ വര്‍ഷം പരീക്ഷ കണ്ണൂരില്‍ തന്നെയായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ പരിധിക്കു പുറത്ത് എക്‌സാം നടത്തിയാല്‍ യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ എടുത്തു കളയുമെന്നു യുജിസി പറഞ്ഞു. തുടര്‍ന്ന് പരീക്ഷകള്‍ ആലപ്പുഴയിലേക്കാക്കി. കോളേജ് യൂജിസിക്കെതിരെ കേസിനു പോയെങ്കിലും ഫലമുണ്ടായില്ല.

തങ്ങളെ പറഞ്ഞു പറ്റിച്ച കോളേജിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആലപ്പുഴയില്‍ പോയി പരീക്ഷ എഴുതുന്നതിനുള്ള ചെലവ് കോളേജ് വഹിക്കുമെന്ന ധാരണയില്‍ താല്‍ക്കാലിക ധാരണയുണ്ടാക്കി. പരീക്ഷ എഴുതാന്‍ ആലപ്പുഴയില്‍ പോയ 24 വിദ്യാര്‍ത്ഥികള്‍ക്കു വൃത്തിഹീനമായ ചുറ്റുപാടിലാണു മാനേജ്‌മെന്റ് താമസ സൗകര്യമൊരുക്കിയത്. വൃത്തിയില്ലാത്ത ടോയ്‌ലെറ്റും മലിനജലവും. കിടക്കാന്‍ പോലും സൗകര്യമില്ലാതെ അവർ ബുദ്ധിമുട്ടി.

കര്‍ട്ടണ്‍ പോലും ഇല്ലാത്ത ലോഡ്ജ് മുറിയില്‍ തങ്ങള്‍ക്കു വസ്ത്രം മാറുന്നതിനുള്ള സ്വകാര്യത പോലും ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പ്രതികരിച്ച രണ്ടു വിദ്യാര്‍ത്ഥികളെ കോളേജ് നുണപ്രചാരണം നടത്തി അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Read More >>