ഫേസ്‌ബുക്കിലൂടെ കോഴിക്കോട്‌ കളക്ടറും കെ എം ഷാജി എംഎല്‍എയും കൊമ്പുകോര്‍ത്തു; ഒടുവില്‍ കോംപ്രമൈസായി പോസ്‌റ്റുകള്‍ പിന്‍വലിച്ചു

അസ്ലമിന്റെ കുടുംബത്തിന്‌ ഒരാഴ്‌ച്ചയ്‌ക്കകം പണം നല്‍കുമെന്ന്‌ എഡിഎം പറഞ്ഞിട്ടുണ്ട്‌. അത്‌ നടന്നില്ലെങ്കില്‍ എട്ടാംദിവസം യൂത്ത്‌ ലീഗ്‌ തനിച്ചാകില്ലെന്നും അത്‌ നേരിടാന്‍ നവമാധ്യമ അഭ്യാസംകൊണ്ടൊന്നും പറ്റില്ലെന്നും ഷാജി ജില്ലാ കളക്ടറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. തുടര്‍ന്നാണ്‌ ആ ഉമ്മയോട്‌ വാക്ക്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ നടത്തുമെന്നുള്ള കളക്ടര്‍ ബ്രൊയുടെ പോസ്‌റ്റ്‌ വരുന്നത്‌. ഒരാഴ്‌ച്ചയായി അവധിയിലാണെന്നിരിക്കെ എന്റെ അപ്പോയ്‌മെന്റ്‌ ഉണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ഉമ്മയെ കൂട്ടിക്കൊണ്ടുവന്നതെന്നും തന്റെ സമയംപോലും ചോദിച്ചില്ലായിരുന്നെന്നും പ്രശാന്ത്‌ പറഞ്ഞു.

ഫേസ്‌ബുക്കിലൂടെ കോഴിക്കോട്‌ കളക്ടറും കെ എം ഷാജി എംഎല്‍എയും കൊമ്പുകോര്‍ത്തു; ഒടുവില്‍ കോംപ്രമൈസായി പോസ്‌റ്റുകള്‍ പിന്‍വലിച്ചു

കോഴിക്കോട്‌ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി കെ എം ഷാജി എംഎല്‍എ എഫ്‌ബിയിലിട്ട പോസ്‌റ്റ്‌ വിവാദത്തെത്തുടര്‍ന്ന്‌ പിന്‍വലിച്ചു. കെ എം ഷാജിക്കെതിരെ ജില്ലാ കളക്ടര്‍ പ്രശാന്തിന്റെ പോസ്‌റ്റും മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമായി. പരസ്‌പരം ചെളിവാരിയെറിഞ്ഞശേഷം ഇരുവരും കോംപ്രമൈസായെന്നാണ്‌ അണിയറ സംസാരം.

നാദാപുരത്ത്‌ വെട്ടേറ്റുമരിച്ച മുസ്ലിംലീഗ്‌ പ്രവര്‍ത്തകന്‍ മുഹമദ്‌ അസ്ലമിന്റെ മാതാവ്‌ താഴെക്കുനി സുബൈദ(48)യും യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരും ജില്ലാ കളക്ടറുടെ വെസ്റ്റില്‍ ഹില്ലിലുള്ള ക്യാമ്പ്‌ ഓഫീസിലെത്തിയിരുന്നു . അസ്ലം കൊല്ലപ്പെട്ട്‌ മാസങ്ങള്‍ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ജില്ലാ കളക്ടറെ കാണാനെത്തിയത്‌. തുടര്‍ന്ന്‌ ഇവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതോടെയാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം.


കളക്ടറുടെ ഔദ്യോഗിക വസതിയ്‌ക്ക്‌ മുമ്പില്‍ സമരം ചെയ്‌തെന്ന്‌ കാണിച്ചായിരുന്നു അറസ്റ്റ്‌. അസ്ലം കൊല്ലപ്പെട്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്‌ വീടു സന്ദര്‍ശിച്ച്‌ നഷ്ടപരിഹാരം നല്‍കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാത്ത സാഹചര്യത്തിലാണ്‌ കളക്ടറുടെ ക്യാമ്പ്‌ ഓഫീസിലെത്തിയത്‌. ഈ സമയം കളക്ടര്‍ അവിടെയുണ്ടായിരുന്നു. നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ ചികിത്സയും വിശ്രമവുമായി അവധിയെടുത്ത്‌ അദേഹം വീട്ടിലാണ്‌. ഇതിനിടെയാണ്‌ ഔദ്യോഗിക വസതിയ്‌ക്ക്‌ മുമ്പില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും ഏറ്റുമുട്ടല്‍.

പിണറായിയെപോലെ കോഴിക്കോട്‌ കളക്ടര്‍ക്കും കൊമ്പുണ്ടോയെന്നു ചോദിച്ചുതുടങ്ങുന്ന ഷാജിയുടെ പോസ്‌റ്റാണ്‌ പിന്നീട്‌ ഭീഷണിയിലേക്ക്‌ കടക്കുന്നത്‌. നീതിക്കായി നിങ്ങളെ കാണാന്‍ വന്ന മകന്‍ നഷ്ടപ്പെട്ട സ്‌ത്രീയെയും യൂത്ത്‌ ലീഗ്‌ നേതാക്കളെയും രണ്ട്‌ വണ്ടി പൊലീസിനെ ഉപയോഗിച്ച്‌ നേരിടാന്‍ ശ്രമിച്ച താങ്കള്‍ എത്രമാത്രം അല്‍പ്പനും പരിഹാസ്യനുമാണെന്ന്‌ പോസ്റ്റിലൂടെ ആക്ഷേപിക്കുന്നു. സമാധാനമല്ല, കുഴപ്പമായിരിക്കും തിക്തഫലമെന്നും ഭീഷണിയുണ്ട്‌. അസ്ലമിന്റെ കുടുംബത്തിന്‌ ഒരാഴ്‌ച്ചയ്‌ക്കകം പണം നല്‍കുമെന്ന്‌ എഡിഎം പറഞ്ഞിട്ടുണ്ട്‌. അത്‌ നടന്നില്ലെങ്കില്‍ എട്ടാംദിവസം യൂത്ത്‌ ലീഗ്‌ തനിച്ചാകില്ലെന്നും അത്‌ നേരിടാന്‍ നവമാധ്യമ അഭ്യാസംകൊണ്ടൊന്നും പറ്റില്ലെന്നും ഷാജി ജില്ലാ കളക്ടറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌.

ബ്രൊ, ഇനി ഒരു വരവ്‌ കൂടി വരാതെ നോക്കിയാല്‍ നിങ്ങള്‍ക്ക്‌ നല്ലതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഷാജിയുടെ എഫ്‌ബി പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നത്‌. തുടര്‍ന്നാണ്‌ ആ ഉമ്മയോട്‌ വാക്ക്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ നടത്തുമെന്നുള്ള കളക്ടര്‍ ബ്രൊയുടെ പോസ്‌റ്റ്‌ വരുന്നത്‌. ഒരാഴ്‌ച്ചയായി അവധിയിലാണെന്നിരിക്കെ എന്റെ അപ്പോയ്‌മെന്റ്‌ ഉണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ഉമ്മയെ കൂട്ടിക്കൊണ്ടുവന്നതെന്നും തന്റെ സമയംപോലും ചോദിച്ചില്ലായിരുന്നെന്നും പ്രശാന്ത്‌ പറഞ്ഞു. അപ്പോയ്‌മെന്റുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ച കുട്ടിനേതാവ്‌ ആരാണെന്ന്‌ പറഞ്ഞുതരാമെന്നും പോസ്‌റ്റിലുണ്ട്‌. എന്നാല്‍ രണ്ട്‌ പോസ്‌റ്റുകള്‍ക്കും കുറച്ചുസമയം മാത്രമാണ്‌ ആയുസ്സുണ്ടായിരുന്നത്‌.

Read More >>