കാസർഗോഡ് 'കോഴിയങ്കം' സജീവമാകുന്നു; ആറംഗസംഘം പിടിയിൽ

നേരത്തെ പ്രദേശത്ത് കോഴിയങ്കം സജീവമായി നടന്നിരുന്നു. നിയമം മൂലം നിരോധിക്കപ്പെട്ട ശേഷം പോലീസ് കടുത്ത നടപടികൾ സ്വീകരിച്ചതിനാൽ ഏറെക്കാലമായി കോഴിയങ്കം സംബന്ധിച്ച വിവരം ജില്ലയിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നില്ല.

കാസർഗോഡ്

കാസർഗോഡ് ബദിയടുക്ക മേഖലയിൽ 'കോഴിയങ്കം' സജീവമാകുന്നു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഡൂർ പുഴയോരത്ത് കോഴിയങ്കം നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ബാബുറായ്, കുഞ്ഞമൂല്യ, സുരേന്ദ്ര, സദാനന്ദ, പ്രസാദ്, ജയരാമ എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. അങ്കക്കോഴികളെയും വാതുവെച്ച രണ്ടായിരത്തഞ്ഞൂറോളം രൂപയും പോലീസ് പിടിച്ചെടുത്തു.

നേരത്തെ പ്രദേശത്ത് കോഴിയങ്കം സജീവമായി നടന്നിരുന്നു. നിയമം മൂലം നിരോധിക്കപ്പെട്ട ശേഷം പോലീസ് കടുത്ത നടപടികൾ സ്വീകരിച്ചതിനാൽ ഏറെക്കാലമായി കോഴിയങ്കം സംബന്ധിച്ച വിവരം ജില്ലയിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നില്ല. വൻതുകകൾ വാതുവച്ചാണ് അങ്കം നടക്കുക. ഇതിനായി പ്രത്യേകം അങ്കക്കോഴികളെ പരിശീലിപ്പിക്കാനും മത്സരം സംഘടിപ്പിക്കാനും പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്.

Representational Image

Read More >>