ചായക്കടകള്‍ തട്ടിക്കൂട്ടും പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; സ്വാശ്രയ കോളേജുകള്‍ക്കള്‍ക്കെതിരെ മുഖ്യമന്ത്രി

അബ്കാരി ബിസിനസ്സിനെക്കാള്‍ ലാഭമുണ്ടാക്കുന്ന വ്യാപാരമായാണ് ചിലര്‍ വിദ്യാഭ്യാസ സ്ഥാപനത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചായക്കടകള്‍ തട്ടിക്കൂട്ടും പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; സ്വാശ്രയ കോളേജുകള്‍ക്കള്‍ക്കെതിരെ മുഖ്യമന്ത്രി

സ്വാശ്രയ കോളേജുകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്വാശ്രയ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറുന്നു. അബ്കാരി ബിസിനസിനെക്കാള്‍ നല്ലതായി ചിലര്‍ സ്വാശ്രയ സ്ഥാപനങ്ങളെ കാണുകയാണെന്നും പിണരായി വിജയന്‍ പറഞ്ഞു.

ചായക്കടകള്‍ തട്ടിക്കൂട്ടുന്ന പോലെയാണ് ചിലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. ഇങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്വാശ്രയ കോളേജുകള്‍ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനമെന്നത് ലാഭമുണ്ടാക്കാന്‍ പറ്റുന്ന സ്ഥാപനമെന്ന കണക്കുകൂട്ടലിലേയ്ക്ക് ആളുകള്‍ മാറിയെന്നും പിണരായി പറഞ്ഞു.

നേരത്തെ നാടിനോടും സമൂഹത്തോടുമുള്ള താത്പര്യം കാരണം നല്ല രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Read More >>