രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ച ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് അന്തരിച്ചു

1939 ഓഗസ്റ്റില്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ച സംഭവമായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. ഈവാര്‍ത്ത ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലൂടെ ക്ലെയറാണ് ലോകത്തെ ആദ്യമായിഅറിയിച്ചത്.

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ച ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് അന്തരിച്ചു

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ച ബ്രിട്ടീഷ് യുദ്ധലേഖിക ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് വിടപറഞ്ഞു. തന്റെ 105 വയസില്‍ ഹോങ്കോംഗില്‍ വച്ചായിരുന്നു ക്ലെയറിന്റെ അന്ത്യം.

1939 ഓഗസ്റ്റില്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ച സംഭവമായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. ഈവാര്‍ത്ത ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലൂടെ ക്ലെയറാണ് ലോകത്തെ ആദ്യമായിഅറിയിച്ചത്. പോളണ്ടില്‍നിന്നു ജര്‍മനിയിലേക്കു യാത്ര ചെയ്യുന്നതിനിടെ ആക്രമണ വിവരമറിഞ്ഞ ക്ലെയര്‍ വാര്‍ത്ത പത്രത്തിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു മൂന്നു ദിവസത്തിനു ശേഷം അയല്‍രാജ്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള നാസികളുടെ കടന്നുകയറ്റത്തെപ്പറ്റിയും ക്ലെയര്‍ വാര്‍ത്ത നല്‍കി.


രണ്ടാം ലോകമഹായുദ്ധ റിപ്പോര്‍ട്ടിംഗിനു ശേഷം വിയറ്റ്‌നാം, അള്‍ജീരിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷേേഖലകളിലും ക്ലെയര്‍ യുദ്ധകാല റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു. മികച്ച വാര്‍ത്തകളുടെ പേരില്‍ അവര്‍ക്കു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1911ല്‍ ലെസ്റ്ററിലായിരുന്നു ക്ലെയറിന്റെ ജനിച്ചത്.

1946ല്‍ ജറുസലേമില്‍ കിംഗ് ഡേവിഡ് ഹോട്ടലിനുനേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍നിന്നും ക്ലെയര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. 2016 ഓക്‌ടോബറിലാണ് ക്ലെയര്‍ തന്റെ 105മത് ജന്മദിനം ആഘോഷിച്ചത്.