ലോ അക്കാദമിയില്‍ ഭൂസമരം നടത്തുമെന്ന് സികെ ജാനു; സമരപ്രഖ്യാപനം മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന്

സികെ ജാനു നേതൃത്വം നല്‍കുന്ന ആദിവാസി ഗോത്ര മഹാസഭയെ ഉപയോഗിച്ച് ഭൂസമരം നടത്താന്‍ ബിജെപി ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

ലോ അക്കാദമിയില്‍ ഭൂസമരം നടത്തുമെന്ന് സികെ ജാനു; സമരപ്രഖ്യാപനം മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന്

ലോ അക്കാദമിയില്‍ ഭൂസമരം നടത്തുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭൂസമര പ്രഖ്യാപനം മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് നടത്തുമെന്ന് ജാനു നാരദ ന്യൂസിനോട് പറഞ്ഞു.

സമരം ഏതു രീതിയിലാകുമെന്ന കാര്യം അന്ന് വെളിപ്പെടുത്തുമെന്നും ജാനു പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ലോ അക്കാദമിയില്‍ നടത്തിവരുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായും ജാനു വ്യക്തമാക്കി.

സികെ ജാനു നേതൃത്വം നല്‍കുന്ന ആദിവാസി ഗോത്ര മഹാസഭയെ ഉപയോഗിച്ച് ഭൂസമരം നടത്താന്‍ ബിജെപി ആലോചിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജാനു സമര തീരുമാനം വെളിപ്പെടുത്തിയത്.

Read More >>