ഓണം ബംബറിനു പിറകേ ക്രിസ്മസ്- പുതുവത്സര ബംബറും ആറ്റിങ്ങലിന്; ഇപ്പോൾ ഞെട്ടിയത് മരപ്പണിക്കാരൻ ഷാജി

ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നും വിറ്റ എക്‌സ്ആര്‍ 687009 എന്ന നമ്പരിലുള്ള ടിക്കറ്റിനാണു സമ്മാനം ലഭിച്ചിരിക്കുന്നത്. 2015 ലെ ഏഴുകോടിയുടെ ഓണം ബംബറിന്റെ ഒന്നാം സമ്മാനവും ലഭിച്ചത് ആറ്റിങ്ങല്‍ സ്വദേശിക്കായിരുന്നു.

ഓണം ബംബറിനു പിറകേ ക്രിസ്മസ്- പുതുവത്സര ബംബറും ആറ്റിങ്ങലിന്; ഇപ്പോൾ ഞെട്ടിയത് മരപ്പണിക്കാരൻ ഷാജി

നാലുകോടി രൂപയുടെ ക്രിസ്മസ്- പുതുവത്സര ബംബര്‍ നറുക്കെടുപ്പില്‍ ഭാഗ്യദേവത അനുഗ്രഹിച്ചത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയെ. ആറ്റിങ്ങല്‍ ചെമ്പകമംഗലം പൊയ്കവിള ഷീജാഭവനില്‍ ഷാജി (39)യ്ക്കാണു ഒന്നാം സമ്മാനമായ നാലുകോടി രൂപ സ്വന്തമായത്. മരപ്പണിക്കാരനാണ് ഷാജി.

ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നും വിറ്റ എക്‌സ്ആര്‍ 687009 എന്ന നമ്പരിലുള്ള ടിക്കറ്റിനാണു സമ്മാനം ലഭിച്ചിരിക്കുന്നത്. 2015 ലെ ഏഴുകോടിയുടെ ഓണം ബംബറിന്റെ ഒന്നാം സമ്മാനവും ലഭിച്ചത് ആറ്റിങ്ങല്‍ സ്വദേശിക്കായിരുന്നു.

ജോലിയുടെ ആവശ്യത്തിനായി തടിയെടുക്കാന്‍ വീടിനു തൊട്ടടുത്തുള്ള മംഗലപുരത്തു എത്തിയപ്പോഴാണു ഷാജി ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിക്കുമെന്നുള്ള പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും വാര്‍ത്തയറിഞ്ഞപ്പോള്‍ ഒന്നു ഞെട്ടിയെന്നും ഷാജി പറഞ്ഞു. ഇതുസംബന്ധിച്ച മറ്റുകാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഷാജി വ്യക്തമാക്കി.

2015ല്‍ കീഴാറ്റിങ്ങല്‍ സ്വദേശിയും പച്ചമരുന്ന് കടയിലെ ജീവനക്കാരനുമായ അയ്യപ്പന്‍പിള്ളയ്ക്കു സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റു വിറ്റതും ഭഗവതി ഏജന്‍സിയായിരുന്നു.

ഫോട്ടോ: ഷിജു ഹൃദയപൂർവ്വം

Read More >>