'ഇത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട പുതുവര്‍ഷസമ്മാനം'; അമേരിക്കയ്ക്കു നന്ദി പറഞ്ഞു ചൈന

ഭീകരവാദം നടത്തുന്ന സംഘടനയായി ഈസ്റ്റ്‌ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക്‌ മൂവ്മെന്റിനെ യു.എന്‍ 2002ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്‌.

വാണ്ടഡ് ക്രിമിനലായിരുന്ന അബു ഒമറിനെ സിറിയയില്‍ വച്ചു ഒരു വ്യോമാക്രമണത്തിലൂടെ അമേരിക്ക വധിച്ചതാണ് തങ്ങള്‍ക്ക് കിട്ടിയ ഏറ്റവും മനോഹരമായ ന്യൂഇയര്‍ സമ്മാനം എന്ന് ചൈനീസ്‌ മാധ്യമങ്ങളും നെറ്റിസണ്‍ ജനതയും പ്രതികരിക്കുന്നു. 'ഇത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ശക്തമായ താക്കീതാണ്.'

ചൈനയില്‍ നിന്നും ഷിന്‍ജ്യാന്‍ഗ് പ്രവിശ്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈസ്റ്റ്‌ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക്‌ മൂവ്മെന്റ് നേതാവായിരുന്നു കൊല്ലപ്പെട്ട അബു ഒമര്‍ അല്‍ തുര്‍ക്കിസ്ഥാനി. സിറിയയില്‍ ഈ നീക്കത്തിന് അനുകൂലമായി കൂടുതല്‍ യുവത്വം ഉണ്ടാകുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് ഉണ്ടായിരുന്നു.


ചൈനയില്‍ ഭീകരവാദം നടത്തുന്ന സംഘടനയായി ഈസ്റ്റ്‌ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക്‌ മൂവ്മെന്റിനെ യു.എന്‍ 2002ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്‌.

ചൈനയിലെ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ട്ടി തലവന്‍ കൂടിയാണ് അബു ഒമര്‍. കഴിഞ്ഞ ഞായറാഴ്ച സിറിയയില്‍ നടന്ന ആക്രമണത്തില്‍ അമേരിക്ക അബു ഒമറിനെ വധിച്ചിരുന്നു.
അബു ഒമര്‍ കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ 8 പേര്‍ കൂടി കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ട്.

ചൈനയുടെ വിദേശകാര്യ വക്താവായ ജെന്ഗ് ശോന്ഗ് അബു ഒമറിന്റെ വധത്തെ തങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും നല്ല ന്യൂ ഇയര്‍ സമ്മാനം എന്നാണ് വിശേഷിപ്പിച്ചത്‌.

Story by
Read More >>