ഐഎഎസുകാരുടെ കൂട്ട അവധി നിയമവ്യവസ്ഥയോടുള്ളവെല്ലുവിളിയാണെന്നു ചെറിയാന്‍ ഫിലിപ്പ്

രാജ്യത്തെ എല്ലാ പൊതു നിയമങ്ങളും ഐഎഎസുകാര്‍ക്കും ബാധകമാണെന്നും മസൂറിയില്‍ കുതിരകയറ്റത്തില്‍ പരിശീലനം നേടിയത് ഭരണാധികാരികളുടെ മേല്‍ കുതിര കയറാനല്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഓര്‍മ്മിപ്പിക്കുന്നു.

ഐഎഎസുകാരുടെ കൂട്ട അവധി നിയമവ്യവസ്ഥയോടുള്ളവെല്ലുവിളിയാണെന്നു ചെറിയാന്‍ ഫിലിപ്പ്

ഐഎഎസുകാരുടെ കൂട്ടഅവധി നിയമവ്യവസ്ഥയോടുള്ളവെല്ലുവിളിയാണെന്നു ചെറിയാന്‍ ഫിലിപ്പ്. ഐഎഎസുകാര്‍ പഴയ ഫ്യൂഡല്‍ പ്രഭുക്കന്മാരെ പോലെ ഒരു വരേണ്യ വര്‍ഗ്ഗമല്ലെന്നും ഭരണകൂടത്തെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ക്ക് അവകാശമോ അധികാരമോ ഇല്ലെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പൊതു നിയമങ്ങളും ഐഎഎസുകാര്‍ക്കും ബാധകമാണെന്നും മസൂറിയില്‍ കുതിരകയറ്റത്തില്‍ പരിശീലനം നേടിയത് ഭരണാധികാരികളുടെ മേല്‍ കുതിര കയറാനല്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഓര്‍മ്മിപ്പിക്കുന്നു. തെറ്റു ചെയ്യാത്തവര്‍ ഒരു അന്വേഷണ സംവിധാനത്തെയും ഭയപ്പെടേണ്ടതില്ല. എഫ് ഐ ആര്‍ ഇട്ടാല്‍ ആരും കുറ്റവാളിയാകുന്നില്ല. കള്ളക്കേസാണെങ്കില്‍ അന്വേഷണ തുടര്‍ നടപടികളിലൂടെ അഗ്‌നിശുദ്ധി വരുത്താമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

Read More >>