മൃഗസ്നേഹികളുടെ 'പെറ്റ' നിരോധിക്കുന്ന കാര്യം പരിഗണിക്കും: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ജല്ലിക്കട്ട് പ്രശ്നത്തിന്റെ കാരണം തന്നെ പെറ്റയാണെന്നിരിക്കേ, ആ സംഘടനയെ നിരോധിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

മൃഗസ്നേഹികളുടെ

ജല്ലിക്കട്ടിന് എതിരായി നിലകൊള്ളുന്ന മൃഗസ്നേഹികളുടെ കൂട്ടായ്മയായ പെറ്റ (പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) നിരോധിക്കണമെന്ന് തമിഴ്‌ നാട്ടിൽ ആവശ്യമുയരുന്നു. പെറ്റയെ നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി അനിൽ ദാവെ പറഞ്ഞു.

ജല്ലിക്കട്ട് പ്രശ്നത്തിന്റെ കാരണം തന്നെ പെറ്റയാണെന്നിരിക്കേ, ആ സംഘടനയെ നിരോധിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.


“പെറ്റ ഒരു എൻ ജി ഒ ആണ്, വിദേശരാജ്യങ്ങൾ പണം കൊടുക്കുന്ന ഒന്ന്. അവർ എപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ടുവരും. എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കട്ടെ,” അനിൽ ദാവെ പറഞ്ഞു. ജല്ലിക്കട്ട് സമാധാനപരമായി നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി ശശികല നടരാജൻ പെറ്റ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എതിർകക്ഷിയായ ഡി എം കെയും പെറ്റയെ 'ദേശവിരുദ്ധം' എന്നും തമിഴ് സംസ്കാരത്തിനു എതിരായി പ്രവർത്തിക്കുന്നവർ എന്നും വിളിച്ചിരുന്നു.

Read More >>