അലമാരയുടെ അടിയില്‍ കുടുങ്ങിയ ഇരട്ട സഹോദരനെ രക്ഷിക്കുന്ന രണ്ട് വയസുകാരന്റെ വീഡിയോ വൈറലാകുന്നു

കളിക്കിടെ അലമാരയുടെ കള്ളിയില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് അലമാര ഇരട്ട സഹോദരന്‍മാരില്‍ ഒരാളുടെ മുകളിലേക്ക് മറിഞ്ഞുവീണത്.

അലമാരയുടെ അടിയില്‍ കുടുങ്ങിയ ഇരട്ട സഹോദരനെ രക്ഷിക്കുന്ന രണ്ട് വയസുകാരന്റെ വീഡിയോ വൈറലാകുന്നു

അലമാരയുടെ അടിയില്‍പ്പെട്ട ഇരട്ട സഹോദരനെ രക്ഷിച്ച രണ്ടുവയസുകാരന്റെ ധീരത ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ഉട്ടയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബ്രോക്ക്, ബൗഡി എന്നീ ഇരട്ട സഹോദരങ്ങള്‍ കളിക്കിടെയാണ് അലമാരയുടെ മുകളില്‍ കയറിയത്. ബ്രോക്ക് അലമാരയുടെ കള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചതോടെ അലമാര ഇരുവരുമടക്കം താഴേക്ക് മറിഞ്ഞു വീണത്.

https://www.youtube.com/watch?v=3j_7XCXus2s

ബൗഡി അലമാരയുടെ അടിയില്‍ പെടാതെ രക്ഷപെട്ടപ്പോള്‍ ബ്രോക്ക് അലമാരയുടെ അടിയിലായി. ഇതോടെ കരയാനോ അലമുറയിടാനോ ഒന്നും നില്‍ക്കാതെ ബൗഡി സഹോദരനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ആദ്യ ശ്രമത്തില്‍ അലമാര ഒരല്‍പം പോലും അനങ്ങാതിരുന്നതോടെ അലമാരയുടെ മറുഭാഗത്തെത്തി നീക്കാനുള്ള ശ്രമം നടത്തി.

ഇത് പരാജയപ്പെട്ടതോടെ ബ്രോക്ക് കിടക്കുന്ന ഭാഗത്ത് വന്ന് താഴെ നിന്ന് മുകളിലേക്ക് അലമാര ഉയര്‍ത്തി രക്ഷിക്കാനായി ശ്രമം. ഇതും വിജയിക്കാതെ അലമാര തള്ളി നീക്കാനായി ശ്രമം. വളരെ സാഹസപ്പെട്ടാണെങ്കിലും തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് അലമാര തള്ളി നീക്കി സഹോദരനെ രക്ഷിക്കാന്‍ ബൗഡിനായി. ഇരുവരുടേയും പിതാവ് റിക്കി ഷോഫാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്.