സ്വാശ്രയപീഡനം: ഓശാന പാടാന്‍ തലശ്ശേരി ബിഷപ്പ് നേരിട്ടിറങ്ങി; വിമല്‍ജ്യോതിയിലെ ളോഹയിട്ട ഗുണ്ടായിസത്തിന് ഇനി 'മതമുഖം'

മുടി വെട്ടിയില്ലെങ്കിലും ധ്യാനം കൂടാതിരുന്നാലും കടുത്ത മാനസിക പീഡനവും ഉയര്‍ന്ന പിഴയുമാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കണ്ണൂര്‍ ചെമ്പേരിയിലുള്ള വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെന്ന് നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളജിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് നടപടികളെ ന്യായീകരിച്ച് തലശ്ശേരി അതിരൂപത രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളുടെ അച്ചടക്കം ഉറപ്പാക്കാനായി പിടിഎ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ മുന്‍കരുതലാണ് ഫൈന്‍ എന്നാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വിശ്വാസികള്‍ക്കയച്ച ഇടയലേഖനത്തില്‍ വിശദീകരിക്കുന്നത്.

സ്വാശ്രയപീഡനം: ഓശാന പാടാന്‍ തലശ്ശേരി ബിഷപ്പ് നേരിട്ടിറങ്ങി; വിമല്‍ജ്യോതിയിലെ ളോഹയിട്ട ഗുണ്ടായിസത്തിന് ഇനി

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറംഗ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മാനസിക പീഡമാണ് നേരിടേണ്ടി വരുന്നതെന്നും ഫൈന്‍ ഈടാക്കി ലക്ഷങ്ങളാണ് കോളേജ് മാനേജ്‌മെന്റ് സമ്പാദിച്ചതെന്നും നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ നടപടികളെ ന്യായീകരിച്ച് അതിരൂപത രംഗത്തെത്തിയിരിക്കുകയാണ്.

കോളേജിനെ ഏതു സാഹചര്യത്തിലും സംരക്ഷിക്കാന്‍ അതിരൂപത പ്രതിജ്ഞാബന്ധമാണെന്ന് വിശ്വാസികള്‍ക്കയച്ച ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഞരളക്കാട്ട് പറയുന്നു. വിദ്യാര്‍ത്ഥികളിലെ അച്ചടക്കം ഉറപ്പാക്കാനായി പിടിഎ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ മുന്‍കരുതല്‍ മാത്രമാണ് ഫൈന്‍ ഈടാക്കുന്ന നടപടിക്രമമെന്നാണ് കത്തോലിക്കാസഭയുടെ വിചിത്രന്യായീകരണം.
ലാബ്, ലൈബ്രറി, മുതലായവയില്‍ വിദ്യാര്‍ത്ഥികള്‍ വരുത്തുന്ന നഷ്ടങ്ങള്‍ക്ക് മാത്രമാണ് ഫൈന്‍ ഈടാക്കിയതെന്നും, ഇത് നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സാമ്പത്തിക സഹായമായി തിരികെ നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് അതിരൂപതയുടെ വാദം.

കോളേജിന്റെ ധനാഗമന മാര്‍ഗ്ഗമായി ഫൈന്‍ നടപടിയെ ചിത്രീകരിക്കുന്ന ദുരുദ്ദേശപരമാണെന്നും സമൂഹമധ്യത്തില്‍ കോളേജിനെ താറടിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു. അപവാദപ്രചരണങ്ങളുടെ നിജസ്ഥിതി സാമൂഹികമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നിലെത്തിയ്ക്കാന്‍ ചെമ്പേരിയില്‍ ചേര്‍ന്ന എഞ്ചിനീയറിംഗ് കോളേജ് ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച രാവിലെ വിശദീകരണയോഗം ചേരുമെന്നും ഇടയലേഖനത്തിലുണ്ട്.

മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ്. യൂണിവേഴ്‌സിറ്റിയുടേയും പിടിഎ നിര്‍ദ്ദേശിച്ച അച്ചടക്കനടപടികളും തീരുമാനങ്ങളുമല്ലാതെ മറ്റൊന്നും കോളേജില്‍ നടപ്പാക്കിയിട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.

Read More >>