പണപ്രശ്‌നങ്ങള്‍ തീരുന്നില്ല; മൈസൂരില്‍ എടിഎമ്മില്‍ നിന്നും 100 രൂപ പിൻവലിച്ചവര്‍ക്കു ലഭിച്ചത് 2000 രൂപ

പ്രസ്തുത എടിഎമ്മില്‍ നിന്നും 4,000 രൂപ പിന്‍വലിച്ചവര്‍ക്ക് 80,000 രൂപയാണ് ലഭിച്ചത്. അധികപണം ലഭിച്ചവര്‍ ഇശതന്താണെന്നു അറിയാതെ ആദ്യമൊന്ന് അമ്പരന്നു. തുടര്‍ന്നു അവര്‍ ആ തുക വൃന്ദാവന്‍ എക്‌സ്റ്റെന്‍ഷനിലെ ബാങ്കില്‍ തിരിച്ചേല്‍പ്പിക്കുയായിരുന്നു.

കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച കര്‍ഷകര്‍ക്കു ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചതിനു പിന്നാലെ മൈസൂരിലെ എടിഎമ്മില്‍ നിന്നും 100 രൂപ പിന്‍വലിച്ചവര്‍ക്കു ലഭിച്ചത് 2000 രൂപ. മൈസൂരുവിലെ കുംബാരകൊപ്പലിലെ കനറാ ബാങ്ക് എടിഎമ്മിലാണ് സംഭവം.

പ്രസ്തുത എടിഎമ്മില്‍ നിന്നും 4,000 രൂപ പിന്‍വലിച്ചവര്‍ക്ക് 80,000 രൂപയാണ് ലഭിച്ചത്. അധികപണം ലഭിച്ചവര്‍ ഇശതന്താണെന്നു അറിയാതെ ആദ്യമൊന്ന് അമ്പരന്നു. തുടര്‍ന്നു അവര്‍ ആ തുക വൃന്ദാവന്‍ എക്‌സ്റ്റെന്‍ഷനിലെ ബാങ്കില്‍ തിരിച്ചേല്‍പ്പിക്കുയായിരുന്നു.

എടിഎമ്മിലെ 100 രൂപ നോട്ടുകള്‍ നിറയ്ക്കുന്ന ട്രേയില്‍ 2000 രൂപ നിക്ഷേപിച്ചതാണ് അധികപണം ലഭിക്കാന്‍ കാരണമെന്നു ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി.

Read More >>