കാസർഗോഡ് ഹർത്താൽ ദിനത്തിൽ യുവാവിനെ ആക്രമിച്ച സംഭവം; അമ്പതോളം ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം, വധശ്രമം തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

കാസർഗോഡ് ഹർത്താൽ ദിനത്തിൽ യുവാവിനെ ആക്രമിച്ച സംഭവം; അമ്പതോളം ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്കാസർഗോഡ്: ഹർത്താൽ ദിനത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത സംഭവത്തിൽ അമ്പതോളം ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് പുലിക്കുന്നിലെ മുഹമ്മദ് സാഹിറിന്റെ മകനും പ്രവാസിയുമായ മുഹമ്മദ് ഫൈസലാണ് അക്രമത്തിന് ഇരയായത്.
ഹർത്താൽ ദിനത്തിൽ വൈകീട്ട് മൂന്ന് മണിയോടെ കോട്ടക്കണ്ണിയിൽ വച്ചാണ് ഫൈസലിന് നേരെ അക്രമം ഉണ്ടായത്. അടുത്തിടെ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഫൈസൽ ചൂരിയിലെ ഒഴിഞ്ഞ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കാനായി പോകുകയായിരുന്ന


കോട്ടക്കണ്ണിയിൽ വച്ച് അമ്പതോളം പേർ ബൈക്ക് തടയുകയും ഫൈസലിനെ ഇടിക്കട്ട പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഫൈസൽ തെറിച്ചുവീണതോടെ തറയിൽ വീണ ബൈക്കിനു മുകളിൽ കല്ലെടുത്തിടുകയും ബൈക്ക് തകർക്കുകയും ചെയ്തു
.
വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം, വധശ്രമം തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കാസർഗോഡ് ടൗൺ പോലീസ് നാരദാ ന്യൂസിനോട് പറഞ്ഞു.

Story by
Read More >>