ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തു

പേരൂര്‍ക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുന്നുവെന്നു കാട്ടി നാലാം വര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥി വി ജി വിവേക് നല്‍കിയ പരാതിപ്രകാരമാണ് കേസ്.

ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തു

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ്. പേരൂര്‍ക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുന്നുവെന്നു കാട്ടി നാലാം വര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥി വി ജി വിവേക് നല്‍കിയ പരാതിപ്രകാരമാണ് കേസ്.

കന്റോണ്‍മെന്റ് എസി കെഇ മനോജിനാണ് കേസിന്റെ അന്വേഷണ ചുമതല. അേന്വഷണത്തിന്റെ ഭാഗമായി പൊലീസ് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കും. എസ്‌സി-എസ്ടി വിഭാഗത്തിനു നേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം-1989ലെ 3(1) (എസ്) വകുപ്പ് പ്രകാരമാണ് കേസ്. എഫ്‌ഐആറിന്റെ പകര്‍പ്പ് നാരദാ ന്യൂസിനു ലഭിച്ചു.


ഈമാസം 21നാണ് വിവേക് പരാതി നല്‍കിയതെങ്കിലും ഒമ്പതു ദിവസം പിന്നിട്ടപ്പോഴാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. കഴിഞ്ഞദിവസമാണ് വിദ്യാര്‍ത്ഥിയില്‍ മൊഴിയെടുത്തത്. പേരൂര്‍ക്കട സിഐ സുരേഷ് ബാബുവിനാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഇത്രത്തോളം ഗുരുതരമായൊരു പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാതിരുന്നത് വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് നടപടിയെന്നാണു വിലയിരുത്തല്‍.

നേരത്തെ ഇതേ പരാതി പട്ടികജാതി കമ്മീഷനും വിദ്യാര്‍ത്ഥികള്‍ കൈമാറിയിരുന്നു. ഈ പരാതി പട്ടികജാതി, വര്‍ഗ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. നാലാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി വിദ്യാര്‍ത്ഥി ശെല്‍വം കണ്ണനും മറ്റൊരു വിദ്യാര്‍ത്ഥിയായ വിവേകുമാണ് പരാതി സമര്‍പ്പിച്ചത്. ഈ മാസം 24നാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.നേരത്തെ വിദ്യാര്‍ത്ഥികളുടെ വിവിധ പരാതികള്‍ കണക്കിലെടുത്ത് മനുഷ്യാവകാശ കമ്മീഷനും ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസാണ് കോളേജിനെതിരെ സ്വമേധയാ കേസെടുത്തത്.

Read More >>