മാപ്പ് പറയണമെന്നാവശ്യപ്പെട്ട എംകെ രാഘവന്‍ എംപിക്കു കുന്നംകുളത്തിന്റെ മാപ്പ് നല്‍കിയ സംഭവം; കലക്ടര്‍ എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

സോഷ്യല്‍മീഡിയയിലൂടെ എംകെ രാഘവനെതിരെ എന്‍ പ്രശാന്ത് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി എംപി രംഗത്തെത്തിയിരുന്നു. കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കലക്ടര്‍ ഈ ആവശ്യത്തിനു മറുപടി നല്‍കിയത്. അന്ന് എംപി നല്‍കിയ പരാതിയിലാണ് ചീഫ്‌സെക്രട്ടറിയുടെ ഇപ്പോഴത്തെ നടപടി.

മാപ്പ് പറയണമെന്നാവശ്യപ്പെട്ട എംകെ രാഘവന്‍ എംപിക്കു കുന്നംകുളത്തിന്റെ മാപ്പ് നല്‍കിയ സംഭവം; കലക്ടര്‍ എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനു ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. എംപി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ കോഴിക്കോട് എംപി എംകെ രാഘവന്റെ പരാതിയിലാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് കലക്ടര്‍ക്ക് നോട്ടീസ് അയച്ചതു.

സോഷ്യല്‍മീഡിയയിലൂടെ എംകെ രാഘവനെതിരെ എന്‍ പ്രശാന്ത് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി എംപി രംഗത്തെത്തിയിരുന്നു. കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് കലക്ടര്‍ ഈ ആവശ്യത്തിനു മറുപടി നല്‍കിയത്. അന്ന് എംപി നല്‍കിയ പരാതിയിലാണ് ചീഫ്‌സെക്രട്ടറിയുടെ ഇപ്പോഴത്തെ നടപടി.

മാപ്പ് വിവാദത്തെ തുടര്‍ന്ന് എംപി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയുമുണ്ടായി. പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണ് പുതിയ നോട്ടീസ് ചീഫ് സെക്രട്ടറി അയച്ചിരിക്കുന്നത്.

ഇന്ത്യ സര്‍വീസ് റൂളിന്റെ ലംഘനമാണ് കലക്ടറുടെ നടപടിയെന്നും 15 ദിവസത്തിനകം ഇക്കാര്യത്തില്‍ കലക്ടര്‍ മറുപടി നല്‍കണമെന്നും നോട്ടീസിലൂടെ ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നുണ്ട്.

Story by
Read More >>