ജവാന്‍മാര്‍ക്കു മോശം ഭക്ഷണം; ആരോപണവിധേയരായ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം

ജവാന്‍മാര്‍ക്കു മോശം ഭക്ഷണമാണു ലഭിക്കുന്നതെന്ന തേജ് ബഹദൂര്‍ യാദവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് നടപടിയുമായി ബിഎസ്എഫ് അധികൃതര്‍ രംഗത്തെത്തിയത്. ജവാന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ അടിയന്തര നടപടിയെടുക്കുമെന്നു ബിഎസ്എഫ് ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു.

ജവാന്‍മാര്‍ക്കു മോശം ഭക്ഷണം; ആരോപണവിധേയരായ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം

അതിര്‍ത്തി രക്ഷാസേനയിലെ സൈനികര്‍ക്കു മോശംഭക്ഷണമാണ്‌നല്‍കുന്നതെന്നുള്ള ജവാന്റെ വിവാദ ആരോപണത്തെ തുടര്‍ന്നു ആമരാപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. കമാന്‍ഡിംഗ് ഓഫീസറെയും സെക്കന്‍ഡ് ഇന്‍ കമാന്‍ഡറെയുമാണു ബിഎസ്എഫ് സ്ഥലംമാറ്റിയത്.

ജവാന്‍മാര്‍ക്കു മോശം ഭക്ഷണമാണു ലഭിക്കുന്നതെന്ന തേജ് ബഹദൂര്‍ യാദവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് നടപടിയുമായി ബിഎസ്എഫ് അധികൃതര്‍ രംഗത്തെത്തിയത്. ജവാന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ അടിയന്തര നടപടിയെടുക്കുമെന്നു ബിഎസ്എഫ് ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു.

തേജ് ബഹദൂര്‍ യാദവിന്റെ നാലു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫേസ്ബുക്ക് വീഡിയോ വിവാദമായതിനു പിന്നാലെ സംഭവം സംബന്ധിച്ചു അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ഉത്തരവിട്ടിരുന്നു.

മോശം ഭക്ഷണത്തിന്റെ ദൃശ്യം സഹിതമാണ് തേജ് ബഹദൂര്‍ യാദവ് പോസ്റ്റിട്ടത്. ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്തു മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു യാദവ് ഫേസ്ബുക്കിലൂടെ ചോദ്യം ഉന്നയിച്ചത്. അതിര്‍ത്തിയിലെ തങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും ജവാന്‍ വെളിപ്പെടുത്തിയിരുന്നു.

Read More >>